സി.പിഐയെ വിമർശിച്ച് സി.പി.എം കൈപ്പുസ്തകം
text_fieldsനാദാപുരം: നിലമ്പൂര്‍ വനമേഖലയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദികള്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ വിവിധ കോണുകളില്‍നിന്ന് സി.പി.എമ്മിനും സര്‍ക്കാറിനുമെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ബോധവത്കരിക്കാന്‍ കൈപ്പുസ്തകവുമായി പാര്‍ട്ടി രംഗത്ത്. സംസ്ഥാന കമ്മിറ്റിയാണ് അണികളെ ബോധവത്കരിക്കാന്‍ പ്രചാരണത്തിന് കൈപ്പുസ്തകമിറക്കിയത്. സി.പി.എമ്മിനും ആഭ്യന്തര വകുപ്പിനുമെതിരെ സി.പി.ഐയും മനുഷ്യാവകാശ സംഘടനകളും രംഗത്തത്തെിയ സാഹചര്യത്തിലാണ് പ്രതിരോധമെന്ന നിലയില്‍ പാര്‍ട്ടി മാവോവാദികള്‍ ഉയര്‍ത്തുന്ന പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കെതിരെ രംഗത്തിറങ്ങിയത്. ‘മാവോവാദികളുടെ രാഷ്ട്രീയം’ എന്ന 14 പേജുള്ള കൈപ്പുസ്തകത്തിലൂടെയാണ് പാര്‍ട്ടി മാവോവാദികള്‍ക്കെതിരെയുള്ള നിലപാട് വിശദീകരിക്കുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ ഇടത്, വലത് പ്രവണതകള്‍ക്കെതിരെ ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ടെന്ന് പറഞ്ഞ് സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ചാണ് ലേഖനം തുടങ്ങുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാതെ നക്സലുകള്‍ സ്വീകരിച്ച നയസമീപനം കാരണം പല ഗ്രൂപ്പുകളായി തകരുകയുണ്ടായി. വര്‍ഗശത്രുവിന്‍െറ രക്തത്തില്‍ കൈമുക്കാത്തവര്‍ കമ്യൂണിസ്റ്റല്ളെന്നായിരുന്നു നക്സലുകള്‍ പ്രചരിപ്പിച്ചത്. ഈ രാഷ്ട്രീയ അജണ്ടക്ക് തിരിച്ചടിയേറ്റിട്ടും സായുധസമരത്തിലൂടെ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. ചരിത്രത്തില്‍നിന്ന് ഇവര്‍ പാഠം ഉള്‍ക്കൊള്ളുന്നില്ളെന്നും കൈപ്പുസ്തകം പറയുന്നു. നിയമം അനുശാസിക്കുന്ന പരിഗണന മാവോവാദികള്‍ക്ക് ലഭിക്കുമെന്നും പുസ്തകം വ്യക്തമാക്കുന്നുണ്ട്.
നിലമ്പൂര്‍ വനത്തിലുണ്ടായത് ഏറ്റുമുട്ടലാണ്. വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാറിന്‍െറ ഭാഗത്ത് ജാഗ്രതയുണ്ടാകും. കേരളത്തില്‍ ആദ്യ വെടിവെപ്പാണ് നടന്നതെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറയുന്നത്. സുധീരന് ഓര്‍മപ്പിശകുണ്ടെന്നും വര്‍ഗീസിന്‍െറ കൊലപാതകവും രാജന്‍െറ ഉരുട്ടിക്കൊലയും വര്‍ക്കല വിജയന്‍, കണ്ണന്‍ നാദാപുരം തുടങ്ങിയവരുടെ കൊലപാതകവും ലഘുലേഖയില്‍ ചൂണ്ടിക്കാണിക്കുന്നു. മാവോവാദികള്‍ക്കെതിരെയുള്ള നിലപാടുകള്‍ ശക്തമാക്കുമെന്ന സൂചന നല്‍കിക്കൊണ്ടാണ് ലേഖനം നിര്‍ത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.