സംഘ്പരിവാർ പ്രതിഷേധത്തിനിടെ ഡി.സി. ബുക്സ് പുസ്തകമേള തുടങ്ങി
text_fieldsതൃശൂർ: ഹൈന്ദവ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുകയോ പ്രകാശനം നടത്തുകയോ ചെയ്യില്ലെന്ന കരാർ പാലിക്കുമെന്ന് ഉറപ്പ് നൽകി തൃശൂർ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയിൽ ഡി.സി ബുക്സിെൻറ പുസ്തകമേള തുടങ്ങി. ‘മീശ’ പ്രസിദ്ധീകരിച്ചവരുടെ പുസ്തകമേളക്ക് പാറമേക്കാവ് അഗ്രശാല അനുവദിച്ചതിൽ പ്രതിഷേധിച്ചാണ് സംഘ്പരിവാർ പ്രശ്നമുണ്ടാക്കിയത്.
ഡി.സിയുടെ പരാതിയിൽ അസി.കമീഷണർ വി.കെ. രാജുവിെൻറ നേതൃത്വത്തിൽ ദേവസ്വവും പ്രതിഷേധക്കാരും തമ്മിൽ ചർച്ച നടത്തിയതിനെ തുടർന്നാണ് മേളക്ക് അനുമതി നൽകിയത്. വെള്ളിയാഴ്ച വൈകീട്ട് പുസ്തക വാഹനം എത്തിയപ്പോൾ ബി.ജെ.പിക്കാർ എതിർപ്പുമായി എത്തി. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗവും ബി.ജെ.പി കോർപറേഷൻ കൗൺസിലറുമായ കെ. മഹേഷ് അടക്കമുള്ളവർ ഡി.സിക്ക് സ്ഥലം അനുവദിക്കാനാവില്ലെന്ന് നിലപാടെടുത്തപ്പോൾ നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടെന്നും കരാർ ലംഘിക്കുന്ന അവസ്ഥ വന്നാൽ ദേവസ്വം ഇടപെടുമെന്നും ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി.
പ്രതിഷേധം രൂക്ഷമായതോടെ ഈസ്റ്റ് പൊലീസ് എത്തി പ്രതിഷേധക്കാരും ദേവസ്വം അധികൃതരും ഡി.സി ബുക്സ് അധികൃതരുമായി സംസാരിെച്ചങ്കിലും വിട്ടുവീഴ്ചക്ക് പ്രതിഷേധക്കാർ തയാറായില്ല. ഹാളിന് മുന്നിൽ ‘ഇവിടെ ഹൈന്ദവ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങൾ വിൽക്കില്ല’ എന്ന് ബോർഡ് പ്രദർശിപ്പിച്ച് മേള നടത്താമെന്ന് പ്രതിഷേധക്കാർ പറഞ്ഞെങ്കിലും ഡി.സി പ്രതിനിധികൾ സമ്മതിച്ചില്ല. മേള തടയുന്നതായി ഡി.സി പൊലീസിന് പരാതി നൽകി. ബോർഡ് സ്ഥാപിച്ച് പ്രദർശനം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.മേള തടഞ്ഞാൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് െപാലീസ് അറിയിച്ചു. തുടർന്ന് നടത്തിയ ചർച്ചയിൽ കരാർ ലംഘനമുണ്ടായാൽ പ്രതിഷേധിക്കുമെന്ന് മേളയെ എതിർത്തവരും അനാവശ്യ പ്രതിഷേധമുണ്ടായൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി.സിയും ധാരണയിലെത്തിയതോടെ മേള നടത്താമെന്ന ധാരണയായി. സ്റ്റോക്കില്ലാത്തതിനാൽ തൃശൂരിലെ മേളയിൽ വിവാദ നോവൽ ‘മീശ’ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.