വായനശാലകൾക്ക് ഡി.സി ബുക്സ് സൗജന്യമായി പുസ്തകങ്ങൾ നൽകും
text_fieldsകോട്ടയം: പ്രളയത്തിൽ തകർന്ന സംസ്ഥാനത്തെ വായനശാലകൾ പുനരുദ്ധരിക്കാൻ ഡി.സി ബുക്സും ഡി.സി കിഴക്കേമുറി ഫൗണ്ടേഷനും സഹായഹസ്തം നീട്ടുന്നു. പുസ്തകങ്ങൾ നഷ്ടപ്പെട്ട വായനശാലകൾ സജീവമാക്കുന്നതിെൻറ ഭാഗമായി 10,000 രൂപയുടെ പുസ്തകങ്ങൾ ഡി.സി ബുക്സ് സൗജന്യമായി നൽകും. മലയാളത്തിലെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ ഈ സംരംഭത്തിെൻറ ഭാഗമായി നൽകുമെന്ന് ഡി.സി ബുക്സ് അറിയിച്ചു.
കേരള ഗ്രന്ഥശാല സംഘത്തിൽ രജിസ്റ്റർ ചെയ്ത വായനശാലകൾക്കാണ് ഈ സൗകര്യമൊരുക്കുന്നത്. ഗ്രന്ഥശാലസംഘത്തിെൻറ താലൂക്കുതല സെക്രട്ടറിയുടെയോ പ്രസിഡൻറിെൻറയോ സാക്ഷ്യപത്രം സമർപ്പിക്കണം. ഒപ്പം വില്ലേജ് ഓഫിസർ ഒപ്പുവെച്ച വായനശാലയുടെ വിവരങ്ങളടങ്ങിയ സാക്ഷ്യപത്രവും ഉൾപ്പെടുത്തണം. വായനശാലകൾക്കുള്ള പുസ്തകങ്ങൾ സെപ്റ്റംബർ 30 മുതൽ വിതരണം ചെയ്യും.
അപേക്ഷ സെപ്റ്റംബർ 15ന് മുമ്പ് പബ്ലിക്കേഷൻ മാനേജർ, ഡി.സി ബുക്സ്, ഡി.സി കിഴക്കേമുറി ഇടം, ഗുഡ്ഷെപ്പേർഡ് സ്ട്രീറ്റ്, കോട്ടയം -01 വിലാസത്തിലോ info@dcbooks.com എന്ന ഇ-മെയിലിലോ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.