'മീശ' പുറത്തിറങ്ങി
text_fieldsകോട്ടയം: ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന വിവാദ നോവൽ മീശയുടെ ആദ്യപതിപ്പ് പുറത്തിറങ്ങി. 328 പേജുള്ള പുസ്തകത്തിെൻറ അച്ചടി ചൊവ്വാഴ്ച പൂർത്തിയായി. ഇത് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മുഴുവൻ ശാഖകളിലും എത്തിച്ചതായി ഡി.സി ബുക്സ് പബ്ലിക്കേഷൻ മാനേജർ എ.വി. ശ്രീകുമാർ അറിയിച്ചു. ഇന്നുമുതൽ വിൽപന ആരംഭിക്കും. 299 രൂപയാണ് വില. പ്രത്യേക പ്രകാശനച്ചടങ്ങുകളൊന്നും ഉണ്ടാവില്ല. നോവലിസ്റ്റ് എസ്. ഹരീഷിനും ചടങ്ങ് നടത്തുന്നതിനോട് യോജിപ്പില്ല. പുസ്തകം പുറത്തിറക്കുന്ന വിവരം പുറത്തുവന്നതോടെ രവി ഡിസി ക്കും ഡി.സി ബുക്സിനുമെതിരെ ഭീഷണി ഉയർന്നതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഒറ്റപ്പാലം സ്വദേശിക്കെതിരെയാണ് പരാതി. ഇയാളെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്.
വിവാദ നോവൽ പ്രസിദ്ധീകരിക്കുന്നതിെൻറ പേരിൽ ഉയർന്ന ഭീഷണി ഗൗരവമായി കാണാൻ ആഭ്യന്തര വകുപ്പ് കോട്ടയം, പാലക്കാട് എസ്.പിമാർക്കും നിർദേശം നൽകി. അേന്വഷണവും ഉൗർജിതമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചു തുടങ്ങിയ നോവൽ സംഘ് പരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന് നിർത്തുകയായിരുന്നു. പുസ്തകത്തിനും നോവലിസ്റ്റിനും എതിരെയുള്ള ഭീഷണി ഇപ്പോഴും അവസാനിച്ചിട്ടില്ല. ചില സാമുദായിക സംഘടനകളും ഭീഷണിയുമായി രംഗത്തുണ്ട്. നോവൽ ആദ്യം പ്രസിദ്ധീകരിച്ച സ്ഥാപനത്തിനെതിരെ ബഹിഷ്കരണ ഭീഷണിയും സാമുദായിക സംഘടനയുടേതായി ഉയർന്നിട്ടുണ്ട്. സൈനുൽ ആബീദാണ് കവർ ഡിസൈൻ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.