വെളുത്ത മുടിയിഴകളും ആഴത്തിലുള്ള കണ്ണുകളുമായി മാഞ്ഞു, ആ ചൈതന്യ മുഖം
text_fieldsതൃശൂർ: ‘എെൻറ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം കാൻസർ തന്നെയാണ്. യാതനയും വേദനയും സ്നേഹവും പരമോന്നത ബ ോധവും അതാണ് എനിക്ക് നൽകിയത്. അതെ, മനുഷ്യർ മരിക്കും. പക്ഷെ, മനുഷ്യർ അതിജീവിക്കുകയും ചെയ്യുന്നുണ്ട്.
കാൻസറിന ്‍റെ ലോകം വല്ലാത്തൊരു ലോകമാണ്’- ഒരിക്കൽ അഷിത ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. അതേ, അർബുദം അഷിതയെന്ന എഴുത്തുക ാരിയുടെ ജീവിതം ഒടുവിൽ കാർന്നെടുത്തു. വെളുത്ത മുടിയിഴകളും ആഴത്തിലുള്ളകണ്ണുകളുമായി കാണുന്നവരിലേക്കും സംസാരിക്കുന്നവരിലേക്കും ചൈതന്യം ചൊരിയുന്ന ആ എഴുത്തുകാരി ഒടുവിൽ യാത്രയായി.
സ്ത്രീയുടെ പല അവസ്ഥകളെയും വളരെ ഹൃദയസ്പൃക്കാംവിധം അഷിതയുടെ കഥകളില്‍ അനുഭവിക്കാം. ആധുനികജീവിതത്തില്‍ സംഘര്‍ഷത്തിെൻറ നെരിപ്പോടായി മാറുന്ന സ്ത്രീത്വത്തിെൻറ വിങ്ങിപ്പൊട്ടലുകളാണ് മിക്ക കഥകളും. അഷിത എപ്പോഴും ബഹളങ്ങളില്‍ നിന്നും സ്തുതി പാഠകരില്നിന്നും അകന്ന് തെൻറ സാഹിത്യലോകത്തവർ തെൻറതായ ഇടമുണ്ടാക്കി. സ്ത്രീയുടെ അവസ്ഥ മാത്രമല്ല, സമൂഹത്തെക്കുറിച്ചുള്ള ധാരണയും അവരുടെ കഥകളില്‍ കൃത്യമായി നിഴലിക്കുന്നുണ്ട്.
കുട്ടിക്കാലം തൊട്ട് അച്ഛൻ എന്നോട് പറയും, ‘എന്നെ അച്ഛാ എന്ന് വിളിക്കരുത്’ എന്ന്. അതും പബ്ലിക്കായി, എല്ലാവരുടെയും മുന്‍പില്‍ വെച്ച്, വളരെ സീരിയസായിട്ട്. ചെറുപ്പത്തില്‍ എനിക്കതൊരു തമാശയായിരുന്നു. അമ്മയോട് ടോണിക്ക് വാങ്ങിത്തരാൻ പറഞ്ഞിട്ടുണ്ട് ഒരിക്കൽ ഞാൻ. അച്ഛനെ തല്ലാനുള്ള ശക്തി കൂട്ടാൻ’’ അഷിതയുടെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളാണിത്. ഇത്തരം തീക്ഷ്ണമായ അനുഭവങ്ങൾ അഷിതയെന്ന എഴുത്തുകാരിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്.
വിസ്മയചിഹ്നങ്ങൾ, അപൂര്‍ണ വിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, നിലാവിെൻറ നാട്ടിൽ, ശിവസേവന സഹവര്‍ത്തനം, മയില്‍പ്പീലി സ്പര്‍ശം, ഭൂമി പറഞ്ഞ കഥകൾ, പദവിന്യാസങ്ങൾ , തഥാഗത, അലക്സാൻഡർ പുഷ്കിെൻറ കവിതകളുടെ മലയാളം തർജമ, മീര പാടുന്നു, ശിവേന സഹനർത്തനം, രാമായണം കുട്ടികൾക്ക്, കുട്ടികളുടെ െഎതിഹ്യമാല, പ്രസിദ്ധീകരിച്ച പ്രധാന കൃതികള്‍. 2015ൽ സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. കമല സുരയ്യയുമായി ഏറെ അടുപ്പമുള്ള അഷിത, അവരുമായി നടത്തിയ ഒട്ടേറെ കത്തിടപാടുകൾ സാഹിത്യ ലോകത്തിന് അത്യഅപൂർവ സമ്മാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.