‘ഖസാക്കിന്‍െറ ഇതിഹാസം’ പ്രദര്‍ശനത്തിന് ഡല്‍ഹി ഹൈകോടതി വിലക്ക്
text_fieldsന്യൂഡല്‍ഹി: ഒ.വി. വിജയന്‍െറ ‘ഖസാക്കിന്‍െറ ഇതിഹാസം’ നോവലിന്‍െറ നാടകാവിഷ്കാരത്തിന്‍െറ പ്രദര്‍ശനത്തിന് ഡല്‍ഹി ഹൈകോടതി വിലക്ക്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ‘ഖസാക്കിന്‍െറ ഇതിഹാസം’ മറ്റേതെങ്കിലും രൂപത്തില്‍ പുനരാവിഷ്കരിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും ഹൈകോടതി വിലക്കി. ഒ.വി. വിജയന്‍െറ മകന്‍ മധു വിജയന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് രാജിവ് സഹായ് എന്‍ഡ്ലോയുടെ നടപടി.
നവംബര്‍ 11 മുതല്‍ 13 വരെ മുംബൈയില്‍ നാടകം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് മധു കോടതിയെ സമീപിച്ചത്. ഒ.വി. വിജയന്‍െറ മരണശേഷം കൃതികളുടെ പകര്‍പ്പവകാശം തനിക്കാണെന്നും എന്നാല്‍, പകര്‍പ്പവകാശം ലംഘിച്ച് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നാടകം നടത്തുന്നുണ്ടെന്നും മധു ഹരജിയില്‍ ചൂണ്ടിക്കാട്ടി.
നാടക സംവിധായകന്‍ ദീപന്‍ ശിവരാമനുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ളെന്ന് ഹരജിയിലുണ്ട്. നാടകാവിഷ്കാരത്തിന് അനുമതിവാങ്ങാമെന്ന് ദീപന്‍ ഇ-മെയില്‍ വഴി പ്രതികരിച്ചെങ്കിലും പിന്നീട് അതുണ്ടായില്ല. നവംബര്‍ 28ന് കേസില്‍ വാദം കേള്‍ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.