Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right'ഖസാക്കിന്‍റെ ഇതിഹാസം'...

'ഖസാക്കിന്‍റെ ഇതിഹാസം' നാടകം പ്രദർശിപ്പിക്കരുതെന്ന് കോടതി

text_fields
bookmark_border
ഖസാക്കിന്‍റെ ഇതിഹാസം നാടകം പ്രദർശിപ്പിക്കരുതെന്ന് കോടതി
cancel

ന്യൂഡൽഹി: ഒ.വി.വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം എന്ന നോവലിന്‍റെ നാടകാവിഷ്‌കാരത്തിന്‍റെ പ്രദര്‍ശനം ഡല്‍ഹി ഹൈകോടതി തടഞ്ഞു. നാടകത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി.വിജയന്‍റെ മകന്‍ മധു വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഒ.വി.വിജയന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ കൃതികളുടെയെല്ലാം പകര്‍പ്പവകാശം മധുവിനാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ അനുമതി വാങ്ങാതെ ഖസാക്ക് നാടകമാക്കുകയും കേരളത്തിനകത്തും പുറത്തും പലവേദികളിലും അവതരിപ്പിക്കപ്പെടുകയും ചെയ്തതിനെതിരെയാണ് മധു കോടതിയെ സമീപിച്ചത്. നാടകത്തിന്‍റെ സംവിധായകന്‍ ദീപന്‍ ശിവരാമനുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടാകാതെ വന്നപ്പോൾ പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി മധു വിജയന്‍ നോട്ടീസ് അയച്ചിരുന്നു. മധുവില്‍ നിന്ന് നാടകാവിഷ്‌കാരത്തിനുള്ള അനുമതി വാങ്ങിക്കൊള്ളാമെന്ന് ദീപന്‍ ഇ മെയില്‍ വഴി പ്രതികരിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് പരാതി.

നവംബര്‍ 11 മുതല്‍ 13 വരെ ബോംബെയില്‍ നാടകം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടുപോകുമ്പോഴാണ് മധു കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പകര്‍പ്പവകാശം ലംഘിച്ചുകൊണ്ട് നാടകം നടത്തുന്നതായി അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 'ഖസാക്കിന്‍റെ ഇതിഹാസം' മറ്റേതെങ്കിലും രൂപത്തില്‍ പുനര്‍നിർമിക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ സംപ്രേഷണം ചെയ്യുന്നതോ അവതരിപ്പിക്കുന്നതോ തടഞ്ഞുകൊണ്ടാണ് ഹൈകോടതിയുടെ ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khasakinte ithisamdeepan sivaramano v vijayanmadhu vijayan
News Summary - delhi highcourt baned performance of khasakinte ithihasam drama
Next Story