ഭരണഘടനാവകാശങ്ങളെ ഭരണകൂടം വെല്ലുവിളിക്കുന്നു –ഡോ. നിവേദിത മേനോൻ
text_fieldsതൃശൂർ: അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും അടക്കമുള്ള ഭരണഘടനാവകാശങ്ങളെ ഭരണകൂടം വെല്ലുവിളിക്കുകയാണെന്ന് ഡൽഹി ജെ.എൻ.യു അധ്യാപികയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. നിവേദിത മേനോൻ പറഞ്ഞു. ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണത്തിൽ ‘ഭരണഘടന നൽകുന്ന കലാപസാധ്യതകൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്നു. എഴുത്തുകാർക്കെതിരായ ആക്രമണം ഇതിന് തെളിവാണ്. ഭരണകൂടങ്ങളെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. ജനകീയ സമരം നടത്തുന്നവരെ രാജ്യേദ്രാഹ കുറ്റം ചുമത്തി ജയിലിലടക്കുന്നു. -അവർ പറഞ്ഞു.
പ്രഥമ ചിന്ത രവീന്ദ്രൻ പുരസ്കാരം നിവേദിത മേനോൻ ഡോ. സുനിൽ പി. ഇളയിടത്തിന്ന് സമർപ്പിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ശശികുമാർ അധ്യക്ഷത വഹിച്ചു. ഗൗരീദാസൻ നായർ ചിന്ത രവി അനുസ്മരണ പ്രഭാഷണവും എൻ.എസ്. മാധവൻ ആമുഖ പ്രഭാഷണവും നടത്തി. സംസ്കാരത്തിെൻറ വിവിധ അരങ്ങുകളിലേക്ക് ഹിന്ദുത്വം അരിച്ചുകയറുന്നത് ചിന്ത രവി എഴുത്തിലൂടെ ഓർമിപ്പിച്ചെന്ന് മാധവൻ പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡൻറ് ചെലവൂര്‍ വേണു, എം.പി. സുരേന്ദ്രന്, വി.എസ്. ശശിധരന്, ചെറിയാന് ജോസഫ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.