ഡബ്ലിൻ അന്താരാഷ്ട്ര സാഹിത്യ പുരസ്കാരം: നാമനിർദേശ പട്ടികയിൽ ബെന്യാമിനും
text_fieldsഡബ്ലിൻ: 2020ലെ ഡബ്ലിൻ അന്താരാഷ്ട്ര സാഹിത്യ പുരസ്കാരത്തിനുള്ള നാമനിർദേശ പട്ടികയിൽ മലയാളി എഴുത്തുകാരൻ ബെന്യ ാമിനും ഇടംപിടിച്ചു. തർജ്ജമ ചെയ്ത നോവലുകളുടെ വിഭാഗത്തിലാണ് ബെന്യാമിെൻറ നോവലും ഇടംപിടിച്ചത്.
മലയ ാളത്തിന് പുറമെ അറബിക്, കാറ്റലൻ,ക്രൊയേഷ്യൻ, ഡാനിഷ്, ഡച്ച്, ഇസ്റ്റൊണിയൻ, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, അയലൻറിക്, ഇറ്റാലിയൻ, ജാപ്പനിസ്, കൊറിയൻ, നോർവീജിയൻ, പോളിഷ്, പോർച്ചുഗീസ്, റോമേനിയൻ, റഷ്യൻ, സ്ലൊവേനിയൻ, സ്പാനിഷ് ഭാഷകളിലെ 50 നോവലുകളാണ് നാമനിർദേശം ചെയ്യപ്പെട്ടത്.
ബെന്യാമിനെ കൂടാതെ പീറ്റർ ഹാൻഡ്കെ, ഒൾക തൊക്കർസുക്, ചികോ ബാർക്ൗ പാവോലോ കൊഗ്നെറ്റി, അദെലെയ്ഡ് ഡി ക്ലെർമോണ്ട് ടൊണ്ണെറെ, ജൗലിയന ഫക്സ്, ക്രിസ്റ്റീന റിവെറ ഗർസ എന്നിവരുടെ നോവലുകളുടെ തർജ്ജമയാണുള്ളത്.
40 ലോക രാജ്യങ്ങളിലെ 119 നഗരങ്ങളിലെ ലൈബ്രറികളിൽ നിന്ന് നാമനിർദേശം ചെയ്തതും ഡബ്ലിനിലെ പബ്ലിക് ലൈബ്രറികളിൽ ലഭ്യമായതുമായ156 പുസ്തകങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. പട്ടികയിൽ ഇടം പിടിച്ച എട്ട് പുസ്തകങ്ങൾ അയർലൻഡിൽ നിന്നുള്ളതാണ്. ടോമി ഓറഞ്ചിെൻറ ‘ദേർ ദേർ’ എന്ന പുസ്തകത്തിനാണ് ഏറ്റവും കുടുതൽ നാമനിർദേശം ലഭിച്ചിരിക്കുന്നത്. 10,000 യൂറോ ആണ് പുരസ്കാര തുക. 2020 ഏപ്രിൽ രണ്ടിന് ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും. 2020 ജൂൺ പത്തിനാണ് പുരസ്കാര പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.