തലസ്ഥാനത്ത് ഇടം ഫെസ്റ്റിവെൽ; ഒരുക്കുന്നത് ഡി.സി. കിഴക്കേമുറി ഫൗണ്ടേഷൻ
text_fieldsതിരുവനന്തപുരം: 100 സെഷനുകളിലായി 250 ഒാളം പ്രഭാഷകരെ അണിനിരത്തി തലസ്ഥാനത്ത് ഇടം ഫ െസ്റ്റിവെൽ ഒരുക്കുന്നു. ഡി.സി. കിഴക്കേമുറി ഫൗണ്ടേഷൻ, ഡി.സി സ്കൂൾ ഒാഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ, ഡി.സി. ബുക്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നിശാഗന്ധിയിലും കനകക്കുന്നിലുമായി നാലു ദിവസത്തെ സ്പെയിസ് ഫെസ്റ്റിവെൽ ഒരുക്കുന്നത്.
വ്യാഴാഴ്ച ആരംഭിക്കുന്ന ഫെസ്റ്റിവെൽ െസപ്റ്റംബർ ഒന്നുവരെ നീളും. ലോകപ്രശസ്തരായ എഴുത്തുകാർ, സാമൂഹിക ചിന്തകർ, പൊതുപ്രവർത്തകർ, ചലച്ചിത്ര താരങ്ങൾ, കലാ-സാംസ്കാരിക-പരിസ്ഥിതി-രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പെങ്കടുക്കുമെന്ന് രവി ഡി.സി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സ്പെയിൻ, ശ്രീലങ്ക, സിംഗപ്പൂർ, രാജ്യങ്ങളിൽനിന്ന് പ്രശസ്ത ആർക്കിടെക്ടുമാർ പെങ്കടുക്കും. പ്രഫ. സച്ചിദാനന്ദനാണ് ഫെസ്റ്റിവെൽ ഡയറക്ടർ.
ആർക്കിടെക്ട് ടി.എം. സിറിയക്ക് ക്യൂറേറ്ററാണ്. മാധവ് ഗാഡ്ഗിൽ, ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ, ആർക്കിടെക്ട് ബി.വി. ദോഷി, വികാസ് ദിലവരി, ജയാ ജയ്റ്റ്ലി, ശശി തരൂർ, ഇറാ ത്രിവേദി, പ്രകാശ്രാജ്, ടി.എം. കൃഷ്ണ, സാറാജോസഫ്, എൻ.എസ്. മാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്രീലങ്കൻ ആർക്കിടെക്ട് പലിൻഡ കണ്ണങ്കര, ഡീൻ ഡിക്രൂസ്, റസൂൽ പൂക്കുട്ടി, സത്യപ്രകാശ് വാരാണസി, നീലം മഞ്ജുനാഥ്, ബോസ് കൃഷ്ണമാചാരി, കെ.ആർ. മീര, പത്മപ്രിയ അടക്കമുള്ളവർ വിവിധ സെഷനുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.