Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅടിയന്തരാവസ്​ഥക്കാലം:...

അടിയന്തരാവസ്​ഥക്കാലം: വെളിപ്പെടുത്തലുകളുമായി തമ്പാൻ തോമസി​െൻറ ആത്മകഥ 

text_fields
bookmark_border
Thampan-thomas
cancel

കൊ​ച്ചി: അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ എം.​പി​യും പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും തൊ​ഴി​ലാ​ളി നേ​താ​വു​മാ​യ ത​മ്പാ​ൻ തോ​മ​സി​​െൻറ ആ​ത്മ​ക​ഥ. ‘തൂ​ലി​ക, തൂ​മ്പ, ജ​യി​ൽ പി​ന്നെ പാ​ർ​ല​മ​​െൻറ്’ എ​ന്ന പേ​രി​ലു​ള്ള ആ​ത്​​മ​ക​ഥ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ നേ​ർ​ച്ചി​ത്രം 10 അ​ധ്യാ​യ​ങ്ങ​ളി​ലാ​യി വി​വ​രി​ക്കു​ന്നു. 

അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത്​ സി.​ജി. ജ​നാ​ർ​ദ​ന​നെ ഉ​പ​യോ​ഗി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്  ഭ​ര​ണ​കൂ​ട​വു​മാ​യി  ധാ​ര​ണ​യു​ണ്ടാ​ക്കി മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യ​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സ് പാ​തി​രി​യു​ടെ വേ​ഷ​ത്തി​ൽ ചെ​ന്നൈ​യി​ലെ സാ​ന്തോം ച​ർ​ച്ച് പ​ള്ളി​യി​ലി​രു​ന്ന് അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കെ​തി​രെ സ​മ​രം ന​യി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന​തി​​​െൻറ വി​വ​ര​ണ​വു​മു​ണ്ട്. 1952ൽ ​സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി  തെ​ര​ഞ്ഞെ​ടു​പ്പി​ൽ  പ​രാ​ജ​യ​പ്പെ​ട്ട​ശേ​ഷം പാ​ച്മാ​രി​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡോ.​ രാം​മ​നോ​ഹ​ർ ലോ​ഹ്യ അ​വ​ത​രി​പ്പി​ച്ച സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ രൂ​പ​രേ​ഖ​യി​ൽ നി​ന്നാ​ണ് ആ​ത്മ​ക​ഥ​യു​ടെ പേ​ര് ക​ണ്ടെ​ത്തി​യ​ത്.

സ​മ​ര​ങ്ങ​ൾ ന​യി​ച്ച് ജ​യി​ലി​ൽ പോ​കു​ക​യും തു​ട​ർ​ന്ന് പാ​ർ​ല​മ​​െൻറി​ലേ​ക്കോ നേ​തൃ​നി​ര​യി​ലേ​ക്കോ ക​ട​ന്നു​വ​രു​ക​യും വേ​ണം എ​ന്നാ​ണ് ഡോ.​ലോ​ഹ്യ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഇ​ന്ന് പാ​ർ​ല​മ​​െൻറി​ൽ പോ​യ​ശേ​ഷം അ​ഴി​മ​തി ന​ട​ത്തി ജ​യി​ലി​ൽ പോ​കു​ന്ന​വ​രു​മാ​ണ് ഭൂ​രി​ഭാ​ഗ​വും. ആ​ശ​യ​ത്തെ​ക്കു​റി​ച്ചു‍ള്ള പ​ഠ​നം ന​ട​ത്താ​ൻ ഒ​രു സോ​ഷ്യ​ലി​സ്​​റ്റ്​ ബാ​ധ്യ​സ്ഥ​നാ​ണ്. ഇ​ന്ന് അ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് പ​ക​രം അ​ധി​കാ​ര​ങ്ങ​ൾ​ക്ക് വേ​ണ്ടി പാ​ർ​ട്ടി​ക​ൾ  സോ​ഷ്യ​ലി​സ്​​റ്റാ​യി മാ​റു​ക​യോ ആ ​പ​രി​വേ​ഷം എ​ടു​ത്ത​ണി​യു​ക​യോ ആ​ണെ​ന്ന്​ ത​മ്പാ​ൻ തോ​മ​സ്​ പ​റ​യു​ന്നു.  സ​മ​ദൂ​ര​സി​ദ്ധാ​ന്ത​മെ​ന്ന പേ​രി​ൽ അ​ധി​കാ​ര​ത്തി​ന് വേ​ണ്ടി കാ​ലാ​കാ​ല​ങ്ങ​ളി​ൽ സോ​ഷ്യ​ലി​സ്​​റ്റ്​ നേ​താ​ക്ക​ൾ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ന​ഷ്​​ട​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. പ​ട്ടം താ​ണു​പി​ള്ള​യാ​ണ് ഇ​തി​ന് തു​ട​ക്ക​മി​ട്ട​ത്. ദേ​ശീ​യ ത​ല​ത്തി​ൽ  അ​വ​സാ​ന​മാ​യി നി​തീ​ഷ്കു​മാ​റും കേ​ര​ള​ത്തി​ൽ വീ​രേ​ന്ദ്ര​കു​മാ​റും ഇ​തു​ത​ന്നെ ന​ട​പ്പാ​ക്കി. ഇ​തി​​​െൻറ വ്യ​ക്ത​മാ​യ ചി​ത്രം അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.  കോ​ട​തി​ക​ളി​ലെ അ​പ​ച​യ​ങ്ങ​ളും  ധ​ർ​മ​ഭ്രം​ശ​വും പു​സ്ത​ക​ത്തി​ൽ വി​വ​രി​ക്കു​ന്നു. 

പ്ര​ഫ എം.​കെ. സാ​നു​വി​േ​ൻ​റ​താ​ണ്​ അ​വ​താ​രി​ക. പ​ത്ര​ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച പോ​രാ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും  മാ​ധ്യ​മ​ങ്ങ​ളാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ലെ ഫോ​ർ​ത്ത് എ​സ്​​റ്റേ​റ്റ് എ​ന്ന് സു​പ്രീം​കോ​ട​തി​യെ​ക്കൊ​ണ്ട് അം​ഗീ​ക​രി​പ്പി​ച്ച​തും മ​ജീ​ദി​യ വേ​ജ്ബോ​ർ​ഡ് ന​ട​പ്പാ​ക്കി​യ​തി​​െൻറ വി​ശ​ദാം​ശ​ങ്ങ​ളും വി​വ​രി​ക്കു​ന്നു​ണ്ട്. 500 പേ​ജു​ള്ള ആ​ത്മ​ക​ഥ​യി​ൽ 101 അ​ധ്യാ​യ​ങ്ങ​ളു​ണ്ട്. ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ൽ  രാ​വി​ലെ 10ന്  ​ഗൗ​രീ​ദാ​സ​ൻ നാ​യ​ർ​ക്ക് ന​ൽ​കി ജ​സ്​​റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും. പ്ര​ഫ.​കെ.​വി. തോ​മ​സ് എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsEmergency memoirThamban Thomas
News Summary - Emergency memoir - Thamban Thomas - Kerala news
Next Story