100 ഇടങ്ങളിൽ ഒളിപ്പിച്ചുവെച്ച പുസ്തകങ്ങൾ തേടി എമ്മയുടെ ആരാധകർ
text_fieldsപാരിസ്: ബ്രിട്ടീഷ് നടി എമ്മ വാട്സൺ പാരിസിൽ 100 പുസ്തകങ്ങളാണ് പുസ്തകപ്രേമികൾക്ക് വേണ്ടി ഒളിപ്പിച്ചുവെച്ചത്. നഗരത്തിന്‍റെ വിവിധയിടങ്ങളിൽ വായനക്കാർക്ക് വേണ്ടി പുസ്തകം സൗജന്യമായി നൽകുകയാണ് വായനാ പ്രേമിയും ആക്റ്റിവിസ്റ്റുമായ എമ്മ. അന്താരാഷ്ട്ര തലത്തിലുള്ള സന്നദ്ധ സംഘടനയായ 'ബുക്ക് ഫെയറീസു'മായി ചേർന്നാണ് എമ്മയുടെ സംരഭം. വായന പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരിക്കൽ വായിച്ച പുസ്തകങ്ങൾ പൊതുഇടങ്ങളിൽ നിക്ഷേപിക്കുകയാണ് ബുക്ക് ഫെയറീസ് ചെയ്യുന്നത്. പുസ്തകപ്രേമികളായ ആളുകള്‍ക്ക് ഈ പുസ്തകങ്ങള്‍ കണ്ടെത്താം. വായിച്ച ശേഷം അടുത്തവായനക്കാർക്കായി ഉപേക്ഷിക്കാം.
നഗരത്തിന്‍റെ വിവിധയിടങ്ങളിൽ പുസ്തകം ഒളിപ്പിച്ചുവെക്കുന്നുണ്ടെന്ന് എമ്മ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാർഗരറ്റ് ആറ്റ്വുഡിന്‍റെ 'ദ ഹാൻഡ്മെയ്ഡ്സ് ടെയിൽ' ആണ് എമ്മ വായന പ്രേമികൾക്ക് സമ്മാനമായി നൽകുന്നത്. ഓരോ കോപ്പിയിലും താരം ഫ്രെഞ്ചിൽ എഴുതിയ കയ്യെഴുത്തുകോപ്പിയും വെക്കുന്നുണ്ട്. ഹാരിപോട്ടർ ആരാധകരെ ത്രില്ലടിപ്പിക്കാൻ മറ്റെന്തുവേണം?
1985ൽ ഇറങ്ങിയ ഹാൻഡ്മെയ്ഡ്സ് ടെയിലിൽ അരാജകമായ ഡിസ്ട്ടോപ്പിയൻ ലോകത്തെക്കുറിച്ചാണ് പറയുന്നത്. സ്ത്രീ പ്രശ്നത്തെക്കുറിച്ചും ഗർഭഛിദ്രത്തെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് പുസ്തകം.
ഗർഭഛിദ്ര നിയമങ്ങൾ കർശനമാക്കുന്നതിനെതിരെ ടെക്സാസിൽ ഹാൻഡ്മെയ്ഡുകളുടെ പരമ്പരാഗത വേഷമായ രക്തനിറമുള്ള വസ്ത്രങ്ങളും വെള്ള തൊപ്പികളും ധരിച്ച് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഈ പുസ്തകം പല സ്കൂളുകളുടേയും ലൈബ്രറികളിൽ നിന്ന് നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.