എഴുത്തച്ഛൻ പുരസ്കാരം എം. മുകുന്ദന്
text_fieldsതിരുവനന്തപുരം: 2018ലെ എഴുത്തച്ഛന് പുരസ്കാരം സാഹിത്യകാരൻ എം. മുകുന്ദന്. സമഗ്ര സംഭാവനക്കാണ് പുരസ്കാരം അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ, റാണി ജോർജ്, കെ. സച്ചിദാനന്ദൻ, േഡാ. ജി. ബാലമോഹൻ തമ്പി, ഡോ. സുനിൽ പി. ഇളയിടം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
സംസ്ഥാന സർക്കാറിെൻറ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. കഴിഞ്ഞ വർഷമാണ് എഴുത്തച്ഛൻ പുരസ്കാരത്തിെൻറ തുക ഒന്നര ലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷമായി ഉയർത്തിയത്. കവി കെ. സച്ചിദാനന്ദനായിരുന്നു 2017ലെ പുരസ്കാര ജേതാവ്.
ജനങ്ങളുടെ പുരസ്കാരമായി കാണുന്നു –എം. മുകുന്ദൻ
തലശ്ശേരി: എഴുത്തുകാരന് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരം വായനക്കാരൻ നൽകുന്നതാണെന്ന് എം. മുകുന്ദൻ. ആ പുരസ്കാരം തനിക്ക് നേരത്തേ കിട്ടിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സംസ്ഥാന സർക്കാർ നൽകിയ എഴുത്തച്ഛൻ പുരസ്കാരം ജനങ്ങളുടെ പുരസ്കാരമായി കാണുന്നതായും അദ്ദേഹം വ്യക്തമാക്കി. എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതിനോട് മാഹിയിലെ വീട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സുപ്രീംകോടതി ഉത്തരവിെൻറ മറവിൽ ചിലർ കേരളത്തെ കത്തിക്കാൻ ശ്രമിക്കുകയാണെന്നും മുകുന്ദൻ അഭിപ്രായപ്പെട്ടു. പ്രശ്നം കൂടുതൽ സങ്കീർണമാക്കാനാണ് ഇവർ ശ്രമിക്കുന്നത്. അതിലൂടെ രാഷ്ട്രീയ മുതലെടുപ്പാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മുകുന്ദൻ ആധുനികതാ ഭാവുകത്വത്തിെൻറ കേന്ദ്രബിന്ദുവെന്ന് ജൂറി
തിരുവനന്തപുരം: നവോത്ഥാന ഭാവനയിൽനിന്ന് ആധുനികതാപ്രസ്ഥാനത്തിലേക്കുളള ഭാവുകത്വ സംക്രമണത്തിെൻറ കേന്ദ്ര ബിന്ദുവായി മുകുന്ദൻ നിലകൊണ്ടതായി എഴുത്തച്ഛന് പുരസ്കാര ജൂറി അഭിപ്രായപ്പെട്ടു.
സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന് ചെയര്‍മാനും സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്, കവി സച്ചിദാനന്ദന്, ഡോ. ജി. ബാലമോഹന് തമ്പി, ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. ഒന്നര ലക്ഷം രൂപയായിരുന്ന പുരസ്കാരം കഴിഞ്ഞ വര്‍ഷം മുതലാണ് അഞ്ചു ലക്ഷമായി ഉയര്‍ത്തിയത്. മുഖ്യമന്ത്രിയുടെ സൗകര്യം കൂടി കണക്കിലെടുത്ത് അവാർഡ് സമ്മാനിക്കും.
സ്വന്തം ദേശത്തിെൻറ കഥ സാംസ്കാരിക ഭാവുകത്വവുമായി കൂട്ടിയിണക്കുന്ന കേരളീയ കഥന പാരമ്പര്യത്തിന് ആധുനികതാ പ്രസ്ഥാനത്തിലുണ്ടായ ഏറ്റവും ശക്തമായ തുടർച്ചയാണ് മുകുന്ദനെന്നും ജൂറി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.