കേരള സർവകലാശാലയുടെ പ്രഥമ ഒ.എൻ.വി സാഹിത്യ പുരസ്കാരം സുഗതകുമാരിക്ക്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയുടെ പ്രഥമ ഒ.എൻ.വി സാഹിത്യ പുരസ്കാരത്തിന് കവയത്രി സുഗതകുമാരി അർഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. സര്‍വകലാശാല അധ്യാപകരായ ഡോ.ബി.വി ശശികുമാര്‍, ഡോ.എസ്. നസീബ്, ഡോ.ജി പത്മറാവു, ഡോ.സി. ആര്‍ പ്രസാദ് എന്നിവരടങ്ങിയ പുരസ്കാര സമിതിയാണ് സുഗതകുമാരിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
സാമൂഹിക, സാഹിത്യരംഗങ്ങളിലെ സുഗതകുമാരിയുടെ ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് പുരസ്കാരം നൽകുന്നതെന്ന് സർവകലാശാല വാർത്താകുറിപ്പിൽ അറിയിച്ചു. കേരള പിറവി ദിനത്തിൽ പുരസ്‌കാരം സമര്‍പ്പിക്കും.
കഴിഞ്ഞ വർഷം ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ഒ.എൻ.വി സാഹിത്യ പുരസ്കാരവും (മൂന്നുലക്ഷം രൂപ) സുഗതകുമാരിക്ക് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.