ഉഴുന്നാലിലിന്റെ ആത്മകഥ വരുന്നു
text_fieldsകൊച്ചി: ഒന്നരവർഷത്തോളം യമനിൽ തീവ്രവാദികളുടെ തടങ്കലിൽ കഴിഞ്ഞ അനുഭവങ്ങളും മോചനത്തിെൻറ വഴികളുമായി ഫാ. ടോം ഉഴുന്നാലിലിെൻറ ആത്മകഥ വരുന്നു. ‘ബൈ ദ ഗ്രേസ് ഒാഫ് ഗോഡ്’ ശീർഷകത്തോടെ ഇംഗ്ലീഷിലാണ് പുസ്തകം. മലയാളം പതിപ്പ് ‘ദൈവവിളിയാൽ’ േപരിൽ പിന്നാലെ പുറത്തിറങ്ങും.
മോചനത്തിനുശേഷം വിവിധ കോണുകളിൽനിന്ന് ഉയർന്ന ചോദ്യത്തിെൻറ ഉത്തരങ്ങളും പുസ്തകത്തിലുണ്ട്. 10 അധ്യായമായി 160 പേജുള്ള ആത്മകഥയിൽ യുദ്ധമുഖത്തെ കാഴ്ചകളും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. തെൻറ മോചനത്തിനായി പ്രവർത്തിച്ചവർക്ക് നന്ദി അറിയിച്ചാണ് പുസ്തകം അവസാനിക്കുന്നത്. എട്ട് കളർ പേജിൽ അപൂർവ ചിത്രങ്ങളുമുണ്ട്. ബംഗളൂരുവിലുള്ള ക്രിസ്തുജ്യോതി പബ്ലിക്കേഷൻസാണ് പ്രസാധകർ. അച്ചടി ജോലി കൊച്ചിയിൽ പുരോഗമിക്കുകയാണ്. സലേഷ്യൻ സഭാംഗമായ ഉഴുന്നാലിൽ ചികിത്സയും വിശ്രമവുമായി ബംഗളൂരുവിൽ സഭാ ആസ്ഥാനത്താണ്.
സഭയുടെ മധ്യസ്ഥനായ വി. ഡോൺ േബാസ്കോയുടെ തിരുനാൾ ദിനമായ ജനുവരി 31ന് ബംഗളരൂവിലെ േപ്രാവിൻഷ്യൽ ഹൗസിലാണ് പ്രകാശനച്ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.