ഗാന്ധി വധത്തിെൻറ പുനരാവിഷ്കാരം കേരളത്തിലും നടക്കുമോയെന്ന് ഭയക്കുന്നു -കെ.ആർ. മീര
text_fieldsമഹാത്മാ ഗാന്ധിയുടെ രൂപത്തിലേക്ക് വെടിയുതിർത്തുകൊണ്ട് ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ ഗാന്ധി വധം പുനരാവിഷ്കരിച്ച സംഭവം കേരളത്തിലും നടക്കുമോയെന്ന് താൻ ഭയക്കുന്നതായി എഴുത്തുകാരി കെ.ആർ മീര. ശബരിമല യുവതി പ്രവേശനത്തിൽ ബി.ജെ.പിയും കോൺഗ്രസും സ്വീകരിച്ച നിലപാടും സർക്കാറിേൻറയും ഇടതു മുന്നണിയുടെയും നിഷ്ക്രിയത്വവും മീര തെൻറ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷ വിമർശനത്തിന് വിധേയമാക്കി.
ഗാന്ധി രൂപത്തിലേക്ക് നിറയൊഴിച്ച സംഭവം ബി.െജ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശനും ജി. സുകുമാരന്‍നായരും കേരളത്തിലും ആവർത്തിക്കുമോ എന്ന പേടിയുണ്ടെന്നും മീര വ്യക്തമാക്കുന്നു.
കെ.ആർ. മീരയുടെ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
ദൈവമേ, എനിക്കു പേടിയാകുന്നു. രാഷ്ട്രപിതാവിന്‍റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നു. നിലത്തേക്ക് ചോരച്ചാല്‍ ഒഴുകിപ്പരക്കുന്നു. എന്‍റെ രാഷ്ട്രത്തിന്‍റെ പിതാവ് ! ലോകത്തിന്‍റെ മുഴുവന്‍ മഹാത്മാവ് !
ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ. എനിക്കു പേടിയാകുന്നു. അടുത്ത ജനുവരി മുപ്പതിന് എന്‍.എസ്.എസ്. പ്രസിഡന്‍റ് ജി. സുകുമാരന്‍നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ഈ ആചാരം ആവര്‍ത്തിക്കുമായിരിക്കും.
മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സുരേന്ദ്രന്‍റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും. ടി. പി. സെന്‍കുമാര്‍ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാല്‍ അനുഗ്രഹം ചൊരിയുമായിരിക്കും.
ഇന്ന് ഇത് ചര്‍ച്ചയ്ക്ക് എടുക്കുകയോ ചോദ്യശരങ്ങള്‍ എയ്യുകയോ ചെയ്യാത്ത മലയാളത്തിലെ ന്യൂസ് ചാനലുകള്‍ അന്ന് ഇതു തല്‍സമയം സംപ്രേഷണം ചെയ്യുകയും പത്രങ്ങള്‍ ഒന്നാം പേജില്‍ ആഘോഷിക്കുകയും ചെയ്യുമായിരിക്കും. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ‘ഞങ്ങള്‍ വിശ്വാസികളോടൊപ്പം’ എന്ന് ആണയിടുമായിരിക്കും. ത്യാഗമില്ലാത്ത മതം പാപമാണെന്നു പറഞ്ഞ വൃദ്ധനെ ‘ആണുങ്ങള്‍ക്കു’ യോജിക്കും വിധം കൈകാര്യം ചെയ്തതില്‍ കെ. സുധാകരന്‍ വിശ്വാസികളെ അഭിനന്ദിക്കുമായിരിക്കും.
അതിനു മുമ്പ്, ഇടതുപക്ഷമേ, നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ. വെറുതെ. ജീവനോടെയുണ്ട് എന്നു തെളിയിക്കാന്‍ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.