ഗാന്ധിജിയും ജി.എസ്.ടി കുരുക്കിൽ
text_fieldsഇത്തവണ സ്വാതന്ത്ര്യദിനത്തിലും ഗാന്ധി ജയന്തിക്കും കുട്ടികൾക്ക് സമ്മാനമായി ഗാന്ധിജിയുടെ ആത്മകഥ ലഭിക്കില്ല. ഗാന്ധിജിയുടെ ആത്മകഥയായ ‘എെൻറ സത്യാന്വേഷണ പരീക്ഷണങ്ങൾ’ (ആത്മകഥ അഥവ എെൻറ സത്യാന്വേഷണ പരീക്ഷണകഥ) മാത്രമല്ല, ഗാന്ധിജിയുടെ മറ്റു ഗ്രന്ഥങ്ങളും ലഭ്യമാകില്ല. ജി.എസ്.ടി കുരുക്കാണ് കാരണം.
അഹ്മദാബാദിലെ നവജീവൻ ട്രസ്റ്റിനാണ് ഗാന്ധിജിയുടെ ആത്മകഥയടക്കം പ്രസിദ്ധീകരിക്കാനുള്ള ചുമതല. അവിടെ നിന്നാണ് കേരളത്തിലെ വിതരണക്കാരായ പൂർണോദയ ബുക്ക് ട്രസ്റ്റിന് പാർസൽ മുേഖന പുസ്തകങ്ങൾ എത്തുന്നത്. അച്ചടിച്ച പുസ്തകങ്ങൾക്ക് ജി.എസ്.ടി ബാധകമല്ലെങ്കിലും പാർസൽ അയക്കുേമ്പാൾ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ജി.എസ്.ടി രജിസ്ട്രേഷൻ വേണം. അന്തർസംസ്ഥാന കൈമാറ്റത്തിനാണ് ജി.എസ്.ടി വേണ്ടിവരുന്നത്. പൂർണോദയ ബുക്ക് ട്രസ്റ്റിന് ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലെന്ന കാരണത്താൽ പാർസൽ സ്വീകരിക്കുന്നില്ല.
സ്വാതന്ത്രദിനത്തിനു കുട്ടികൾക്കു സമ്മാനമായി ഏറ്റവും അധികം നൽകിവരുന്നത് ഗാന്ധിജിയുടെ ആത്മകഥയാണ്. 507 പേജുവരുന്ന പുസ്തകത്തിന് 80 രൂപയെ വിലയുള്ളു. ഇതിനു പുറമെ ഗാന്ധിജയന്തി ദിനത്തിലും ഇൗ പുസ്തകം സമ്മാനമായി നൽകുന്നു. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രതിഭസംഗമങ്ങളിലും കുട്ടികൾക്ക് ഇത് നൽകുന്നുണ്ട്. ഇത്തവണ സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിൽനിന്നായി പുസ്തകത്തിന് ഒാർഡർ ലഭിെച്ചങ്കിലും കൊടുക്കാൻ കഴിഞ്ഞിട്ടില്ല.
7,55,000 കോപ്പി ഇതിനകം വിറ്റ പുസ്തകമാണ് ‘എെൻറ സത്യാന്വേഷണ പരീക്ഷണങ്ങൾ’. ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റതും മലയാളത്തിലാണ്. രണ്ടാം സ്ഥാനത്ത് തമിഴാണ് -6.75 ലക്ഷം. ഹിന്ദിയിൽ 6.3 ലക്ഷവും ഗുജറാത്തിയിൽ 6.11 ലക്ഷവുമാണ് വിറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.