ഗിരീഷ് കർണാഡ് അന്തരിച്ചു
text_fieldsബംഗളൂരു: വിഖ്യാത ചലച്ചിത്ര-നാടക സംവിധായകനും നടനും കന്നട എഴുത്തുകാരനുമായ ഗിരീ ഷ് കർണാട് (81) അന്തരിച്ചു. ബംഗളൂരു ലാവെെല്ല റോഡിലെ വസതിയിൽ തിങ്കളാഴ്ച രാവിലെ 8.30ഒാ ടെയാണ് നിര്യാണം. ശ്വാസകോശസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 1974ൽ പത്മശ് രീയും 1992ൽ പത്മഭൂഷണും നൽകി ആദരിച്ച ഗിരീഷ് കർണാടിന് 1998ൽ സാഹിത്യത്തിനുള്ള ഇന്ത്യയി ലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി മുൻ ചെയർമാനാണ്. ഫാഷിസത്തിനും സാമൂഹിക അസമത്വത്തിനുമെതിരെ എഴുത്തുകൊണ്ടും ജീവിതംകൊണ്ടും നിരന്തരം പോരാടിയ ബഹുമുഖപ്രതിഭയാണ് അദ്ദേഹം.
1938 മേയ് 19ന് മഹാരാഷ്ട്രയിലെ മത്തേരാനില് ജനിച്ച ഗിരീഷ് രഘുനാഥ് കർണാടിെൻറ പിതാവ് മറാത്തിയും അമ്മ കന്നഡിഗയുമായിരുന്നു. 1963ൽ ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയില്നിന്ന് തത്ത്വശാസ്ത്രം, രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം എന്നിവ ഐച്ഛികവിഷയങ്ങളായെടുത്ത് ബിരുദാനന്തര ബിരുദം നേടി. ഓക്സ്ഫഡ് യൂനിയന് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് മദിരാശിയിലെ ഓക്സ്ഫഡ് യൂനിവഴ്സിറ്റി പ്രസ് മാനേജരായി. യയാതിയാണ് ആദ്യനാടകം. ഹയവദന, തുഗ്ലക്, നാഗമണ്ഡല എന്നിവയാണ് ശ്രദ്ധേയമായ മറ്റു രചനകൾ.
സംസ്കാര എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തും പ്രധാനനടനുമായാണ് സിനിമാരംഗത്തേക്കുള്ള പ്രവേശനം. വംശവൃക്ഷയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. കന്നടയിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ആർ.കെ. നാരായെൻറ മാൽഗുഡി ഡെയ്സിനെ ആസ്പദമാക്കി ശങ്കർനാഗ് സംവിധാനം ചെയ്ത ടെലി സീരിയലിൽ പ്രധാന വേഷം ചെയ്തതാണ് സാധാരണക്കാർക്കിടയിൽ കർണാടിനെ പ്രശസ്തനാക്കിയത്.
‘നീലക്കുറിഞ്ഞി പൂത്തപ്പോൾ’, ‘ദ പ്രിൻസ്’ എന്നീ മലയാളചിത്രങ്ങളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു. മൊഴിമാറ്റിയ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ‘രാഗം ആനന്ദഭൈരവി’ മലയാളത്തിലെത്തിയപ്പോൾ നായകനായിരുന്നു.
ഗിരീഷ് കർണാടിെൻറ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കർണാടകയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കർണാടിെൻറ ആഗ്രഹംപോലെ മതപരമായ ചടങ്ങുകളും വിലാപയാത്രയും സംസ്ഥാന ബഹുമതിയുമില്ലാതെയായിരുന്നു സംസ്കാരം. ൈബയപ്പനഹള്ളി കൽപള്ളി ശ്മശാനത്തിൽ സംസ്കാരത്തിനു മുേമ്പ അൽപനേരം മാത്രം മൃതദേഹം ദർശനത്തിനു വെച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും രാഷ്ട്രീയനേതാക്കളും അേന്ത്യാപചാരമർപ്പിച്ചു. ഭാര്യ: സരസ്വതി. മാധ്യമപ്രവർത്തകനായ രഘു കർണാടും ഡോ. രാധ കർണാടുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.