കൊച്ചു ഗൊഹെയിൻ ‘ഇമ്മ്ണി ബല്യ’ എഴുത്തുകാരൻ
text_fieldsലഖിംപുർ (അസം): രണ്ടക്ഷരം കൂട്ടിപ്പറയാൻ പെടാപ്പാടുപെടുന്ന പ്രായത്തിൽ ഗ്രന്ഥകാരനാവുകയെന്ന സൗഭാഗ്യം തന്നെ തേടിയെത്തിയതിെൻറ ഗമയിലാണ് അയാൻ ഗൊഗോയി ഗൊഹെയിൻ എന്ന നാലു വയസ്സുകാരൻ.
വടക്കൻ ലഖിംപുർ ജില്ലയിലെ സെൻറ് മേരീസ് സ്കൂളിൽ അക്ഷരം പഠിക്കാനെത്തിയപ്പോൾ തന്നെ ഗൊഹെയിൻ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രന്ഥകാരനായി ഇന്ത്യൻ ബുക്ക് ഒാഫ് റെക്കോഡ്സിൽ ഇടംപിടിച്ചിരുന്നു.
ചെറുകഥകളും ചിത്രീകരണങ്ങളുമടങ്ങിയ ‘ഹണികോംബ്’ എന്ന ഗൊഹെയിെൻറ പുസ്തകം കഴിഞ്ഞ ജനുവരിയിലായിരുന്നു പുറത്തിറങ്ങിയത്. 250 രൂപയാണ് പുസ്തകത്തിെൻറ വില. ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സ് ഇൗ അസാധാരണ പ്രതിഭയെ ഫലകവും സർട്ടിഫിക്കറ്റും നൽകിയാണ് ആദരിച്ചത്.
ഒന്നാം വയസ്സിൽതന്നെ ചിത്രം വരച്ചുതുടങ്ങിയ ഗൊഹെയിൻ മൂന്നാം വയസ്സിൽ സ്വന്തമായി കഥ എഴുതിത്തുടങ്ങിയിരുന്നു. പിച്ചവെക്കുന്ന പ്രായത്തിൽ നിറങ്ങളോടും അക്ഷരങ്ങളോടും ശബ്ദത്തോടും ഗൊഹെയിൻ പുലർത്തിയ നിരീക്ഷണ പാടവം അപാരമായിരുന്നു. അച്ഛനും അമ്മയും മിസോറമിലാണെങ്കിലും ഗൊഹെയിൻ താമസിക്കുന്നത് അപ്പൂപ്പനും അമ്മൂമ്മക്കുമൊപ്പമാണ്. ‘‘ചുറ്റുപാടും നടക്കുന്നതെന്താണെന്ന് മനസ്സിലാക്കി ഞാനങ്ങ് എഴുതുകയാണ്. അപ്പൂപ്പനുമായുള്ള സംസാരത്തിനിടെ പഠിക്കുന്നതും വരികളാക്കാറുണ്ട്’’ -കൊച്ചു ഗൊഹെയിൻ തെൻറ സർഗസിദ്ധിയെ വിലയിരുത്തി.
അപ്പൂപ്പൻ പർനൊ കാന്ത ഗൊഗോയി തന്നെയാണ് ബാലെൻറ അടുത്ത സുഹൃത്തും മാതൃകയും. ചിത്രം വരക്കാനും എഴുതാനുമെല്ലാം അപ്പൂപ്പനാണ് തെൻറ പ്രചോദനമെന്ന് പറഞ്ഞ ഗൊഹെയിൻ അദ്ദേഹെത്ത ‘ചോക്ലറ്റ് മാൻ’ എന്നാണ് വിശേഷിപ്പിച്ചത്. റിട്ട. ബാങ്ക് ഉേദ്യാഗസ്ഥനാണ് അപ്പൂപ്പൻ. കൊച്ചുപയ്യൻ വളർന്നാൽ അത്ഭുതം സൃഷ്ടിക്കുമെന്നാണ് അപ്പൂപ്പെൻറ പക്ഷം. ‘ഹണി കോംബ്’ പുസ്തകത്തിെൻറ കവർപേജ് അടക്കം രൂപപ്പെടുത്തിയത് കൊച്ചു ഗൊഹെയിൻ തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ്.എ നോർത്ത് കരോലൈനയിലെ പ്രമുഖ എഴുത്തുകാരി ജോൺ ലയോട്ട ഗൊഹെയിനെ പ്രശംസയിൽ പൊതിഞ്ഞു. എഴുത്തിലും വരയിലും ചിന്തയിലും പ്രായത്തിൽ കവിഞ്ഞ പക്വതയുള്ളവൻ എന്നാണ് അവർ ഗൊഹെയിനെ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.