കമല സുരയ്യക്ക് ഗൂഗ്ളിന്‍റെ ആദരം
text_fieldsപ്രശസ്ത എഴുത്തുകാരി കമല സുരയ്യക്ക് ആദരമർപ്പിച്ച് ഗൂഗ്ൾ ഡൂഡ്ൽ. ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യകാരിയും മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരിയുമായ കമല സുരയ്യക്ക് ആദർമർപ്പിക്കുന്ന ഡൂഡ്ൽ കലാകാരനായ മഞ്ജിത് താപ് ആണ് തയാറാക്കിയിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമായി ചെറുകഥ, കവിതകൾ, നോവൽ, ജീവചരിത്രം, ഓർമക്കുറിപ്പുകൾ എന്നിങ്ങനെ സാഹിത്യത്തിന്‍റെ വിവിധ മേഖലകളിൽ കമലയുടെ കയ്യൊപ്പ് പതിഞ്ഞ രചനകൾ വായനക്കാർക്ക് ലഭിച്ചിട്ടുണ്ട്. 68ാം വയസ്സിലാണ് അവർ ഇസ്ലാമിലേക്ക് മതം മാറി കമല സുരയ്യ എന്ന പേര് സ്വീകരിച്ചത്.
ഇംഗ്ളീഷും മലയാളവും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന അപൂർവ പ്രതിഭയായിരുന്നു കമല സുരയ്യ. 1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. നമ്മുടെ രാജ്യത്തിന് കല സുരയ്യ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ആധുനിക ഇംഗ്ളീഷ് കവിതയുടെ മാതാവ് എന്ന പേരും അവർ സ്വന്തമാക്കി.
സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരി മാധവിക്കുട്ടിയാണെന്ന് നിസ്സംശയം പറയാം. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് കമല സുരയ്യ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.