മറുനാടൻ ‘ചങ്ങാതി’മാർക്ക് ‘ഹമാരി മലയാള’വുമായി കേരളം
text_fieldsകാസർകോട്: മാഞ്ഞ പിറന്നത് തെലുഗ് സംസാരിക്കുന്ന ആന്ധ്രപ്രദേശിൽ. വളർന്നത് കർണാടകത്തിലെ ശിവമോഗയിൽ കന്നട സംസാരിച്ചുകൊണ്ട്. 26 വർഷമായി ജീവിക്കുന്നത് കേരള അതിർത്തിയിൽ മഞ്ചേശ്വരം കുഞ്ചത്തൂരിൽ. മക്കൾ മലയാളം പറഞ്ഞ് കന്നട പഠിക്കുന്നു. എന്നാൽ, ഒരുഭാഷയിലും മാഞ്ഞയുടെ കേരളത്തിലെ കുടിയേറ്റതലമുറക്ക് എഴുതാനറിയില്ല. ജീവിതയാത്രയിൽ ഭാഷകൾ പലത് നാവിൻതുമ്പിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ജീവിതത്തിൽ മാഞ്ഞ മലയാളം പഠിക്കാൻ തീരുമാനിച്ചത് ഇപ്പോഴാണ്. കേരളത്തിെൻറ ‘ഹമാരി മലയാള’ത്തിലൂടെ.
മാഞ്ഞ മാത്രമല്ല, മാഞ്ഞയുടെ കൂടെവന്ന് കുഞ്ചത്തൂരിൽ കോളനിയായി താമസിക്കുന്ന 26 കുടുംബമുണ്ട്. അവരുടെ ജനസംഖ്യ ഇരുനൂറോളമെത്തി. കുഞ്ചത്തൂർ വാർഡിൽ നാലു സെൻറ് വീതമുള്ള സ്ഥലത്ത് വീടുെവച്ച് ഇവർ തനി കേരളീയരായി. പേക്ഷ, മലയാളം ഉൾെപ്പടെ ഒന്നും എഴുതാനറിയില്ല. ആധാർ കാർഡ്, റേഷൻ കാർഡ് എല്ലാം ഇവർക്കുണ്ട്. ഇവരിൽ മാഞ്ഞയുടെ തലമുറയിൽപെട്ട 40നും 60നും ഇടയിൽ പ്രായമുള്ളവരാണ് നിരക്ഷരർ. ഇവരുടെ പുതിയ തലമുറയങ്ങനെയല്ല. അവർ കേരളത്തിലെയും മംഗളൂരുവിലെയും സ്കൂളുകളിൽ പഠിക്കുകയാണ്.
കേരളത്തിൽ ജീവിക്കുന്ന മറുനാടൻ തൊഴിലാളി കുടുംബങ്ങളിലെ ഒരുവിഭാഗത്തെ ആദ്യഘട്ടത്തിൽ മലയാളം സാക്ഷരരാക്കാൻ തുടക്കമിടുകയാണ് ഇൗ വർഷം. വിദ്യാഭ്യാസവകുപ്പ് സാക്ഷരതാമിഷനിലൂടെ നടപ്പാക്കുന്ന ‘എെൻറ ചങ്ങാതി‘ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ ഹമാരി മലയാളം എന്ന പാഠപുസ്തകമാണ് ഇതര സംസ്ഥാനക്കാരെ അന്യരല്ലാതാക്കാനുള്ള പാഠം പഠിപ്പിക്കുന്നത്. കേരളത്തിൽ 34 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട് എന്നാണ് കണക്ക്. ഇവരിൽ നാലു ലക്ഷത്തോളം പേർ കേരളത്തിൽ വർഷങ്ങൾക്കുമുമ്പ് സ്ഥിരതാമസമാക്കിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉള്ളത് പെരുമ്പാവൂരിലാണ്. കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്തും. എല്ലാ ജില്ലകളിലും ഒരു പഞ്ചായത്തിലെ ഒരു വാർഡിനെ മാതൃകയായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് കാസർകോട് ജില്ല സാക്ഷരതാ മിഷൻ മുൻ കോഒാഡിനേറ്ററും ഇപ്പോൾ പെരുമ്പാവൂർ േപ്രാജക്ട് ഒാഫിസറുമായ ടി.വി. ശ്രീജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
മൂന്നുമാസം കൊണ്ട് ഒരുവിഭാഗത്തിനെയെങ്കിലും അക്ഷരം പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളീയസമൂഹവുമായി നേരിട്ട് ബന്ധമുണ്ടാക്കുന്നതിനും അതുവഴി മലയാളികളാക്കി മാറ്റുന്നതിനുമാണ് സർക്കാറിെൻറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.