‘ടു കിൽ എ മോകിങ് ബേഡ്’ നോവലിെൻറ നാടകാവിഷ്കാരം കോടതിയിലേക്ക്
text_fieldsവാഷിങ്ടൺ: ഒറ്റ നോവൽകൊണ്ട് ലോകം കീഴടക്കിയ പ്രശസ്ത എഴുത്തുകാരി ഹാർപർ ലീയുടെ ‘ടു കിൽ എ മോകിങ് ബേഡ്’ നാടകമാക്കാനുള്ള ശ്രമത്തിന് തിരിച്ചടി. നാടകത്തിന് എഴുതിയ തിരക്കഥ പുസ്തകത്തിെൻറ സന്ദേശത്തെ അവമതിക്കുന്നതാണെന്ന് കാണിച്ച് ഗ്രന്ഥകാരിയുടെ കുടുംബമാണ് കോടതി കയറുന്നത്. 1960ൽ എഴുതിയ പുസ്തകം തൊട്ടടുത്ത വർഷം പുലിറ്റ്സർ നേടിയിരുന്നു. പിന്നീട് അരനൂറ്റാണ്ടിലേറെ കാലം മൗനത്തിലായിരുന്ന ഗ്രന്ഥകാരി 2015ലാണ് അടുത്ത പുസ്തകവുമായി എത്തുന്നത്.
ആരോൺ സോർകിൻ എഴുതിയ നാടകത്തിെൻറ തിരക്കഥയാണ് വിവാദം സൃഷ്ടിച്ചത്. ഇതിലെ നായക കഥാപാത്രമായ ആറ്റികസ് ഫഞ്ച് വംശീയതയെ പിന്തുണക്കുന്നുവെന്നും അലബാമ നഗരത്തെ മോശമായാണ് നാടകം ചിത്രീകരിക്കുന്നതെന്നും ഹാർപർ ലീയുടെ കുടുംബം കുറ്റപ്പെടുത്തുന്നു. എന്നാൽ, നാടകാവിഷ്കാരം സ്വതന്ത്രമായ മറ്റൊരു ദൗത്യമാണെന്നും മാറ്റങ്ങൾ സ്വാഭാവികമാണെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. നോവലിസ്റ്റ് ഹാർപർ ലീ 2016ൽ 89ാം വയസ്സിലാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.