ദലിത് എഴുത്തുകാരെൻറ പുസ്തകങ്ങൾക്ക് കോടതിയിൽ മോചനം
text_fieldsചെന്നൈ: വിദ്വേഷം ജനിപ്പിക്കുന്ന പരാമർശങ്ങൾ അടങ്ങിയെന്ന് ആരോപിച്ച് തമിഴ്നാട് സർക്കാർ നിരോധിച്ച ദലിത് എഴുത്തുകാരെൻറ രണ്ട് പുസ്തകങ്ങൾക്ക് മോചനം. മദ്രാസ് ഹൈകോടതിയാണ് പുസ്തകങ്ങളുടെ നിരോധനം റദ്ദാക്കിയത്. കെ. സെന്തിൽ മലർ രചിച്ച ‘മീണ്ടു എഴും പാണ്ടിയാർ വരളരു’ ( പാണ്ഡ്യചരിത്രത്തിെൻറ ഉയിർത്തെഴുന്നേൽപ് ), ‘വേന്തർ കുലത്തിൻ ഇരിപ്പിടം ഏത്’ (ഭരണവർഗത്തിെൻറ അവസ്ഥ എന്ത്) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ കോടതി അനുമതി നൽകി.
മറ്റു ജാതിവിഭാഗങ്ങൾക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ നീക്കംചെയ്യണമെന്ന് കോടതി എഴുത്തുകാരനോട് നിർദേശിച്ചു. ജസ്റ്റിസ് എം.എം. സുന്ദർ, പുഷ്പ സത്യനാരായണൻ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് രചയിതാവ് നൽകിയ പരാതിയിൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. അപകീർത്തികരമായ പരാമർശങ്ങൾ നീക്കംചെയ്ത് പ്രസിദ്ധീകരണ അനുമതിക്കായി സമർപ്പിച്ചാൽ രണ്ടാഴ്ചക്കകം നിരോധനം നീക്കണമെന്ന് കോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകി.
സെന്തിലിെൻറ പുസ്തകങ്ങളിൽ സ്വയംഭരണപ്രദേശ ആവശ്യവും അപകീർത്തികരമായ പരാമർശങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി 2013ലും 2015ലും സർക്കാർ ഉത്തരവുകളിലൂടെയാണ് പുസ്തകം നിരോധിക്കുന്നത്. അന്യഭാഷാ ജാതിക്കാരെ മോശമായി ചിത്രീകരിക്കുന്നതായും ഉത്തരവിൽ പറഞ്ഞിരുന്നു. വ്യത്യസ്ത ജാതി സമൂഹങ്ങൾക്കിടയിൽ വിദ്വേഷം ജനിപ്പിക്കുന്ന പരാമർശങ്ങളുണ്ടെന്നും ആരോപിച്ചിരുന്നു. പാണ്ഡ്യ രാജവംശത്തെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാടാണ് പുസ്തകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ദലിത് വിഭാഗമായ മലർ (പല്ലർ) ഒരു കാലത്ത് ഭരണാധികാരികളായിരുന്നെന്നും എഴുത്തുകാരൻ കോടതിെയ ബോധിപ്പിച്ചു. അവരെ പിന്നാക്ക ജാതിക്കാരായി സർക്കാറുകൾ തരംതാഴ്ത്തിയെന്നും ഹരജിക്കാരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.