ജ്ഞാനപ്പാന അവാര്‍ഡ് പ്രഭാ വർമക്ക് നൽകുന്നതിന് സ്‌റ്റേ
text_fieldsകൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിെൻറ പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് കവി പ്രഭാ വർമക്ക് നൽകുന്നതിന് ഹൈകോ ടതിയുടെ സ്‌റ്റേ. അവാർഡിന് അർഹമായ ‘ശ്യാമ മാധവം’ എന്ന കൃതിയില്‍ കൃഷ്ണനെ വികലമായിട്ടാണ് ചിത്രീകരിച്ചിരിക്കുന ്നതെന്നും അതിനാല്‍ ജ്ഞാനപ്പാന അവാര്‍ഡ് പ്രഭാ വർമക്ക് നൽകുന്നത് തടയണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ ചാവക് കാട് സ്വദേശി രാജേഷ് എ. നായരുൾപ്പെടെ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് എന്‍. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്. വെള്ളിയാഴ്ച ഗുരുവായൂരില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ജ്ഞാനപ്പാന അവാര്‍ഡ് വിതരണം ചെയ്യാൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.
ഗുരുവായൂര്‍ ദേവസ്വത്തിെൻറ ഫണ്ട് ഉപയോഗിച്ചാണ് കൃഷ്ണനെ വികലമായി ചിത്രീകരിച്ചിരിക്കുന്ന കൃതിയുടെ പേരിൽ പ്രഭാവര്‍മക്ക് അവാര്‍ഡ് നൽകുന്നതെന്ന് ഹരജിയിൽ ആരോപിക്കുന്നു. ഭക്ത ജനങ്ങളുടെ താൽപര്യത്തിന് മുൻതൂക്കം നൽകേണ്ട ദേവസ്വം ബോർഡ് ഇതിന് വിരുദ്ധമായ നടപടിയാണ് എടുക്കുന്നത്. ശ്രീകൃഷ്ണനെയും ഭഗവത് ഗീതയെയും വികലമായി ചിത്രീകരിക്കുന്ന കാവ്യ സമാഹാരത്തിന് ജ്ഞാനപ്പാന അവാര്‍ഡ് നൽകുന്നത് ഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തും. അവരുടെ വിശ്വാസത്തിന് ഇത് എതിരാണ്.
ഭക്തരുടെ വഴിപാട് പണം കൊണ്ടാണ് 50,000 രൂപയുടെ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവാര്‍ഡ് നൽകുമ്പോള്‍ ഭക്തരുടെ വികാരം മാനിക്കണമെന്നും കൃഷ്ണനെ വികലമായി ചിത്രീകരിക്കുന്ന കൃതിക്ക് അവാര്‍ഡ് നൽകരുതെന്നുമാണ് ഹരജിയിലെ ആവശ്യം. ഭക്തരുടെ വിഷയമെന്ന നിലയിൽ പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഹരജി ഫയലിൽ സ്വീകരിച്ചു. അേതസമയം, സാഹിത്യ കൃതിയെക്കുറിച്ച് പരാമർശങ്ങളൊന്നും നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹരജി മാര്‍ച്ച് 16ന് വീണ്ടും പരിഗണിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.