ഹിലരിയുടെ ആത്മകഥ സെപ്റ്റംബറിൽ
text_fieldsവാഷിങ്ടൺ: ഒരു വർഷത്തിലേറെയായി ഡോണൾഡ് ട്രംപ് വ്യക്തിഹത്യ തുടർന്നിട്ടും കാര്യമായി പ്രതികരിക്കാെത മാറിനിൽക്കുന്ന അമേരിക്കൻ മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിൻറൻ എല്ലാം തുറന്നുപറഞ്ഞ് പുതിയ ആത്മകഥയെഴുതുന്നു. കഴിഞ്ഞ യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതെല്ലാം സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന ആത്മകഥയിലുണ്ടാകുമെന്നാണ് ഹിലരിയുടെ വാഗ്ദാനം.
ഒരു വനിത അമേരിക്കയുടെ പ്രസിഡൻറാകാൻ മൽസരിച്ചതിെൻറ അനുഭവങ്ങളും അങ്കം തോറ്റതിെൻറ പേരിൽ നേരിട്ട മാനസികപീഡനങ്ങളുമുൾപ്പെടെ വായനക്കാർ കാത്തിരിക്കുന്ന വിഷയങ്ങൾ പലതും പുസ്തകത്തിലുണ്ടാകും. ‘വാട്ട് ഹാപൻഡ്’ എന്ന പേരിൽ സൈമൺ ആൻഡ് ഷുസ്റ്റർ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.