മുറിയിൽ വിളിച്ചുവരുത്തി ചുംബിക്കാൻ ശ്രമിച്ചുവെന്ന് ഇറ ത്രിവേദി; നിഷേധിച്ച് ചേതൻ ഭഗത്
text_fieldsന്യൂഡൽഹി: സിനിമാ സാംസ്കാരിക മേഖലയിൽ തുടങ്ങി രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ വരെ തീ പടർത്തിയ മീടൂ ആരോപണങ്ങൾ സാഹിത്യ മേഖലയിലും പടരുന്നു. പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗതിെനതിരെ വീണ്ടും ആരോപണവുമായി എഴുത്തുകാരിയായ ഇറ ത്രിവേദി രംഗത്തെത്തി.
ഒൗട്ട്ലുക് മാഗസിനിൽ എഴുതിയ കോളത്തിലാണ് ഇറ താൻ നേരിട്ട മോശം അനുഭവം പങ്കുവെച്ചത്. പത്ത് വർഷങ്ങൾക്ക് മുമ്പ് ജെയ്പൂരിൽവെച്ച് നടന്ന ലിറ്റററി ഫെസ്റ്റിവലിൽ ചേതൻ ഭഗതിെൻറ ഭാഗത്ത് നിന്നും വളരെ മോശമായ പെരുമാറ്റമുണ്ടായതായാണ് ഇറ ആരോപിക്കുന്നത്.
സാഹിത്യ സദസ്സ് നടക്കുേമ്പാൾ ഇറക്ക് 22 വയസ്സായിരുന്നു. ചേതെൻറ ചോദ്യത്തിന് മറുപടിയായി താൻ എഴുതിയ പുസ്തകങ്ങളുടെ നൂറ് കോപ്പി വാങ്ങുന്നയാൾക്ക് ചുംബനം നൽകുമെന്ന് പറഞ്ഞിരുന്നു. അന്ന് തമാശയായി പറഞ്ഞ കാര്യത്തിന് ചേതെൻറ ഭാഗത്ത് നിന്നും ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത് ആഴ്ചകൾ കഴിഞ്ഞാണെന്നും ഇറ ആരോപിച്ചു.
ചായകുടിക്കാൻ ഇന്ത്യൻ ഇൻറർനാഷണൽ സെൻററിലേക്ക് വരാൻ ചേതൻ ക്ഷണിച്ചു. അവിടെയെത്തിയ എന്നോട് അദ്ദേഹത്തിെൻറ റൂമിലേക്ക് വരാനാണ് ആവശ്യപ്പെട്ടത്. എന്നാൽ ഞാൻ അത് നിരസിച്ചു. ടീ റൂമിൽ വച്ച് ചായ കുടിച്ച ശേഷം അദ്ദേഹത്തിെൻറ ബുക്കിെൻറ ഒപ്പിട്ട കോപ്പി നൽകാമെന്ന് വാഗ്ദാനം ചെയ്ത് റൂമിലേക്ക് വീണ്ടും ക്ഷണിച്ചു. റൂമിൽ പ്രവേശിച്ചയുടനെ അയാൾ ബലമായി ചുംബിക്കാനാണ് ശ്രമിച്ചത്. കുതറിമാറി എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചപ്പോൾ ‘‘തെൻറ പുസ്തകത്തിെൻറ 100 കോപ്പികൾ വാങ്ങി പൂണെയിലുള്ള ഒരു ലൈബ്രറിക്ക് നൽകിയതായി യാതൊരു കൂസലുമില്ലാതെ അയാൾ പറഞ്ഞു.
-ഇറ
So who wanted to kiss whom? @iratrivedi’s self-explanatory email from 2013 to me, esp last line, easily shows her claims from 2010 are false, and she knows this too. This mental harassment of me and my family has to stop. Please don’t harm a movement with #fakecharges #harassed pic.twitter.com/SWeaSCfHLd
— Chetan Bhagat (@chetan_bhagat) October 15, 2018
എന്നാൽ ഇറ അയച്ച ഇ-മെയിൽ സന്ദേശങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ച് നിഷേധവുമായി ചേതൻ ഭഗത് രംഗത്തെത്തി. 2013 ഒക്ടോബറിൽ അയച്ച ഇ-മെയിലാണ് ചേതൻ പരസ്യപ്പെടുത്തിയത്. ഇറ ആരോപിക്കുന്ന സംഭവം 2010ലാണ്. എന്നാൽ ഇൗ മെയിലുകൾ കണ്ടാൽ അതെല്ലാം കള്ളമാണെന്ന് മനസ്സിലാക്കാം. എനിക്കും എെൻറ കുടുംബത്തിനും നേരെയുള്ള ഇൗ മാനസിക പീഡനം അവസാനിപ്പിക്കണം. ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് മീടൂ പോലുള്ള മുന്നേറ്റത്തെ തകർക്കരുത് -ചേതൻ ഭഗത് കുറിച്ചു.
സമൂഹ മാധ്യമം വഴി അയച്ച സന്ദേശത്തിലൂടെ അപമാനിച്ചെന്ന് കാട്ടി ഒരു സത്രീ നൽകിയ പരാതിയിൽ മുമ്പ് മാപ്പ് പറയേണ്ടിവന്ന ചേതൻ ഭഗതിന് എതിരെയുള്ള തുടർച്ചയായ രണ്ടാം മീടൂ ആരോപണമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.