ഖുര്‍ആനില്‍ യേശുവിനെ പരാമര്‍ശിച്ചിട്ടുള്ളത് 100 തവണ
text_fieldsചിക്കാഗോ: ഇസ്‌ലാം മതവും ക്രിസ്തു മതവും തമ്മില്‍ വിശ്വാസങ്ങളില്‍ ഒരുപാട് സമാനതകളുണ്ടെന്ന് തെളിയിക്കുന്ന പുസ്തകവുമായി രണ്ടു സുഹൃത്തുക്കള്‍. സഫി കാസ്‌കാസിയും ഡോക്ടര്‍ ഡാവിഡ് ഹംഗര്‍ഫോര്‍ഡുമാണ് വ്യത്യസ്തമായ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് മതങ്ങളും തമ്മില്‍ സാമ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് ഇവര്‍. ‘ദി ഖുര്‍ആന്‍ വിത്ത് റഫറന്‍സ് റ്റു ദി ബൈബിള്‍: എ കണ്‍ടംപററി അണ്ടര്‍സ്റ്റാന്റിംഗ്’ എന്നാണ് പുസ്തകത്തിന്റെ പേര്.
ചിക്കാഗോയിലെ ഈസ്റ്റ്‌വെസ്റ്റ് യൂണിവേഴ്സ്റ്റിയുടെ സ്ഥാപകരിലൊരാളും ബിസിനസ്സുകാരനുമാണ് സഫി കാസ്‌കാസ്. ഓര്‍ത്തോപീഡിക് ചികിത്സാരംഗത്ത് കഴിഞ്ഞ 38 വര്‍ഷമായി ഡോക്ടറായി സേവനമനുഷ്ടിച്ചുവരികയാണ് ഡാവിഡ് ഹംഗര്‍ഫോര്‍ഡ്. ഖുര്‍ആനില്‍ ഈസ നബി എന്നപേരില്‍ 100 തവണയാണ് യേശുവിനെ പരാമര്‍ശിച്ചിട്ടുള്ളതെന്ന് ഇവർ പറയുന്നു.
9/11ന് ശേഷമുള്ള എല്ലാ സംഘര്‍ഷങ്ങള്‍ക്കും കാരണം ക്രിസ്ത്യാനികള്‍ക്ക് മുസ്‌ലിം മതവിശ്വാസികളിലും ഖുര്‍ആനിലും ഉള്ള പേടിയാണ്. തങ്ങളുടെ പുസ്തകം0 അബ്രഹാമിനെ വിശ്വാസിക്കുന്നവരും മുസ്‌ലിംകളും തമ്മിലുള്ള സാമ്യങ്ങളാണ് തുറന്ന് കാണിക്കുന്നതെന്ന് സഫി കാസ്‌കസ് പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി ഈ പുസ്തകത്തിന്‍റെ രചനയിലായിരുന്നു സഫി കാസ്‌കസും ഡോക്ടര്‍ ഡാവിഡ് ഹംഗര്‍ഫോര്‍ഡും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.