ജേക്കബ് തോമസിെൻറ പുസ്തകം: 50 പേജുകളിൽ ചട്ടവിരുദ്ധ പരാമർശങ്ങളെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് എഴുതിയ ‘സ്രാവുകൾെക്കാപ്പം നീന്തുേമ്പാൾ ’എന്ന പുസ്തകത്തിൽ 50 പേജുകളില്‍ ചട്ടവിരുദ്ധ പരാമർശങ്ങളുണ്ടെന്ന് ഇതിനെക്കുറിച്ച് അന്വേഷിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട്.
അന്വേഷണം പുരോഗമിക്കുന്നതും കോടതിയുടെ പരിഗണനയിലുള്ളതുമായ പാറ്റൂര്‍-, ബാര്‍ കോഴക്കേസുകളെക്കുറിച്ച് പറയുന്നുെണ്ടന്നും കേസുകളില്‍ അന്തിമവിധി വരാത്ത സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ അനുചിതമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, പി.ആര്.ഡി ഡയറക്ടര്‍ കെ. അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്തു നടപടി സ്വീകരിക്കണമെന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നാണ് അറിയുന്നത്. മുന്‍മന്ത്രി കെ. ബാബുവടക്കമുള്ളവര്‍ക്കെതിരെ പുസ്തകത്തില്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
പുസ്തകം എഴുതാന്‍ ജേക്കബ് തോമസ് അനുമതി വാങ്ങിയിരുന്നെങ്കിലും ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ.
പുസ്തകത്തിെൻറ ഉള്ളടക്കത്തിൽ പലയിടത്തും പൊലീസ് ഓഫിസേഴ്സ് റെസ്ട്രിക്ഷൻ ആക്ട്, ഓൾ ഇന്ത്യ സർവിസ് റൂൾ, കേരള പൊലീസ് ആക്ട് എന്നിവയുടെ ലംഘനമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ആയിരുന്നു മൂന്നംഗകമ്മിറ്റിയെ നിയോഗിച്ചത്.
എന്നാൽ, അവധിയിലായിരിക്കെ എഴുതിയ പുസ്തകം എങ്ങനെ സർവിസ് നിയമങ്ങളുടെ ലംഘനമാകുമെന്നായിരുന്നു ജേക്കബ് തോമസിെൻറ വിശദീകരണം. കൂടാതെ, താൻ ഇപ്പോൾ സേനയുടെ ഭാഗമല്ലെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.