ജയ്പുർ സാഹിത്യോത്സവം: പ്രസൂൺ ജോഷി പിന്മാറി
text_fieldsജയ്പുർ: രജ്പുത് സംഘടനയായ കർണിസേനയുടെ ഭീഷണിയെ തുടർന്ന് കേന്ദ്ര സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി ജയ്പൂർ സാഹിത്യോത്സവത്തിൽനിന്ന് പിന്മാറി. ഞായറാഴ്ചയായിരുന്നു ജോഷിയുടെ സെഷൻ. ഒത്തുതീർപ്പിെൻറ ഭാഗമായല്ല, പരിപാടിയുടെ മഹത്വമോർത്താണ് പിന്മാറുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷ നൽകാമെന്ന് ജോഷിക്ക് പൊലീസ് ഉറപ്പുനൽകിയിരുന്നു. തീരുമാനത്തെ കർണിസേന വക്താവ് വിജേന്ദ്ര സിങ് സ്വാഗതം ചെയ്തു. ‘പത്മാവത്’ എന്ന സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ േജാഷിയെ ജയ്പൂരിൽ പ്രവേശിപ്പിക്കില്ലെന്ന് കർണിസേന ഭീഷണി മുഴക്കിയിരുന്നു.
25നാണ് സാഹിത്യോത്സവത്തിന് തുടക്കമായത്. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയർത്തുന്ന അഭിനവ് ചന്ദ്രചൂഡിെൻറ ‘റിപ്പബ്ലിക് ഒാഫ് െറട്ടറിക്’ എന്ന കൃതിയുടെ ചർച്ചയിലും ‘പത്മാവത്’ വിവാദം കത്തി. ആധുനിക ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പ്രഹസനമായിരിക്കുകയാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു. എതിർശബ്ദങ്ങളെ അടിച്ചമർത്താൻ നിരന്തരശ്രമം നടക്കുന്നതായി എഴുത്തുകാരൻ അശോക് വാജ്പേയി പറഞ്ഞു. സംവാദ അന്തരീക്ഷം ഇല്ലാതായതാണ് ചില ശക്തികൾക്കും സംസ്ഥാന സർക്കാറുകൾക്കുപോലും ‘പത്മാവത്’ നിരോധിക്കണമെന്നാവശ്യപ്പെടാൻ കരുത്തുനൽകിയതെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് പ്രഫഷനലുകളിൽനിന്ന് വ്യത്യസ്തരായി എഴുത്തുകാർ അനവധി സത്യങ്ങളിൽ വിശ്വസിക്കുന്നവരാണ്. കവിതയെക്കുറിച്ച ഭൻസാലിയുടെ വ്യാഖ്യാനമാണ് അദ്ദേഹത്തിെൻറ സിനിമ. ഇത്തരം സത്യങ്ങൾ നുണകളാൽ അടിച്ചമർത്തപ്പെടാൻ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
വിയോജിപ്പിനെ സ്വീകരിക്കണമെന്നു പറഞ്ഞ നടിയും ബി.ജെ.പി മുൻ ദേശീയ സെക്രട്ടറിയുമായ വാണി ത്രിപാഠി, അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന് ചൂണ്ടിക്കാട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.