കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കാൻ സർക്കാറിന് ബാധ്യസ്ഥത -സക്കറിയ
text_fieldsതിരുവനന്തപുരം: ഇരയാക്കപ്പെട്ട കന്യാസ്ത്രീക്ക് ഏറ്റവും വേഗം നീതി ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥമാെണന്ന് എഴുത്തുകാരൻ സക്കറിയ. ഇന്ത്യൻ ക്രൈസ്തവ സഭ നിഷേധമനോഭാവത്തിലേക്ക് ഒളിച്ചോടാതെ, ആത്മപരിശോധനക്കും തിരുത്തിനും തയാറാകണമെന്നും കന്യാസ്ത്രീകളുടെ സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നീതിന്യായവ്യവസ്ഥയുടെ മുന്നിൽ മറ്റൊരു പൗരൻ മാത്രമാണ് എന്ന വസ്തുതയിൽ വെള്ളം ചേർക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയും അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കലുമാണ്. മറ്റേത് പൗരനെയും പോലെ ഫ്രാങ്കോ മുളയ്ക്കലും നിയമത്തിന് കീഴ്വഴങ്ങുെന്നന്ന് സംശയാതീതമായി ഉറപ്പുവരുത്താനുള്ള ചുമതല സർക്കാറിനുണ്ട്. സന്യാസിനീസഹോദരിമാരുടെ നീതിക്കുവേണ്ടിയുള്ള ഈ സമരം കോർപറേറ്റ് ജീവിതത്തിൽ കുരുങ്ങിക്കിടക്കുന്ന കേരള കത്തോലിക്ക സഭക്ക് നൽകപ്പെടുന്ന ഒരു ഗുരുതരമായ മുന്നറിയിപ്പാണ്. അതിെൻറ അർഥതലങ്ങൾ മനസ്സിലാക്കി സ്വയം അഭിമുഖീകരിക്കാനും തിരുത്താനും സഭക്ക് ഒരുപക്ഷേ ഇനിയും സമയമുണ്ട്’ -സക്കറിയ എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.