ഭയന്നുജീവിക്കാന്‍ എഴുത്തുകാരനാകില്ല –കെ. ജയകുമാര്‍
text_fieldsതിരൂര്‍: സ്വാതന്ത്ര്യമാണ് എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നതെന്നും ഭയന്നുജീവിക്കാന്‍ എഴുത്തുകാരനാകില്ളെന്നും കവിയും ഗാനരചയിതാവും മലയാള സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ. ജയകുമാര്‍. മാധ്യമം ‘ലിറ്റററി ഫെസ്റ്റിന്’ മുന്നോടിയായുള്ള കാമ്പസ് കാരവന്‍െറ സമാപനം തിരൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പ്രശ്നങ്ങളോട് എഴുത്തുകാരന്‍ പ്രതികരിക്കും.
കാലത്തെ മുന്‍കൂട്ടിക്കാണുന്ന എഴുത്തുകാരന് വെറുതെ ഇരിക്കാനാകില്ല. ഓരോ എഴുത്തുകാരനിലൂടെയും പുറപ്പെടുന്നത് സമൂഹത്തിന്‍െറതന്നെ ശബ്ദമാണ് അതിനെ നിശ്ശബ്ദമാക്കാനാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമം ലിറ്റററി ഫെസ്റ്റിന്‍െറ ഭാഗമാകാന്‍ വിദ്യാര്‍ഥികളെ കൂടി ക്ഷണിച്ചത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.തിരൂര്‍ ബസ്സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ ഇബ്രാഹീം കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ എസ്.ഐ കെ.ആര്‍. രഞ്ജിത്ത്, തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ജനറല്‍ സെക്രട്ടറി പി.പി. അബ്ദുഹറ്മാന്‍, അസ്രസ് മെന്‍സ് അപ്പാരല്‍സ് എച്ച്.ആര്‍ മാനേജര്‍ ഫൈസല്‍ പകരനെല്ലൂര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പ്രോഗ്രാം കോഓഡിനേറ്റര്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ സ്വാഗതവും മാധ്യമം മലപ്പുറം റെസിഡന്‍റ് മാനേജര്‍ കെ.വി. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.
അസ്രസ് മെന്‍സ് അപ്പാരല്‍സ് ഡയറക്ടര്‍ നിയാസ് നെല്ലറ, വസന്തം വെഡ്ഡിങ് കാസില്‍ മാനേജിങ് പാര്‍ട്ണര്‍മാരായ സെയ്തലവി, ലുഖ്മാന്‍, മജീദ്, നഹാസ് എന്‍കെയര്‍ ഹോസ്പിറ്റല്‍ പി.ആര്‍.ഒ ജോണ്‍ എന്നിവര്‍ പങ്കെടുത്തു. തത്സമയ മത്സരത്തില്‍ വിജയികളായ അക്ബര്‍, നൗഷാദ് എന്നിവര്‍ക്ക് അസ്രസ് മെന്‍സ് അപ്പാരല്‍സ് ഡയറക്ടര്‍ നിയാസ് നെല്ലറ ഉപഹാരം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.