െഎസക്കിനെ ‘ചോദ്യം ചെയ്ത്’ ജയറാം രമേശ്
text_fieldsകോഴിക്കോട്: ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ബജറ്റ് 2018നെക്കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസകും ടി.പി. കുഞ്ഞിക്കണ്ണനും തമ്മിൽ നടന്ന സംവാദത്തിൽ വി.വി.ഐ.പി കാണിയായി മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ്. പൂർണശ്രദ്ധയോടെ ശ്രവിക്കുന്നതിനൊപ്പം ഐസക്കിനോട് മൂന്നു ചോദ്യങ്ങൾ ചോദിക്കുക കൂടി ചെയ്ത് അദ്ദേഹം സംവാദത്തിൽ സജീവമായി. ജി.എസ്.ടി കേരളത്തെ എങ്ങനെ ബാധിച്ചുവെന്നായിരുന്നു ജയറാം രമേശിെൻറ ആദ്യ ചോദ്യം.
ഇതിന് ‘തൃപ്തികരമായ’ മറുപടി കിട്ടാത്തതോടെ ചോദ്യം ആവർത്തിച്ചു. കേരളത്തിന് ജി.എസ്.ടി ഗുണമാണോ ദോഷമാണോ ചെയ്തതെന്നായിരുന്നു പിന്നീട് അദ്ദേഹം ചോദിച്ചത്. ഗുണം കിട്ടിയില്ലെന്നും തൃപ്തരല്ലെന്നും മന്ത്രിയുടെ മറുപടി. ഇടത്-വലത് രാഷ്ട്രീയമില്ലാതെയാണ് താൻ ചോദ്യം ചോദിക്കുന്നതെന്നായിരുന്നു ചോദ്യങ്ങൾക്കൊപ്പം ആമുഖമായി മുൻ േകന്ദ്രമന്ത്രി പറഞ്ഞത്.
കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധികളെക്കുറിച്ചും കടബാധ്യതകളെക്കുറിച്ചും കാണികളായ സാധാരണക്കാർക്കും ഏറെയുണ്ടായിരുന്നു ചോദിക്കാൻ. കെ.എസ്.ആർ.ടി.സി എന്ന പ്രസ്ഥാനത്തിൽ എന്തൊഴിച്ചാലും താഴെപോകുന്ന തരത്തിലുള്ള ഓട്ടയുണ്ടെന്ന് മന്ത്രി പറഞ്ഞു. പെൻഷൻ നൽകിയാലോ ശമ്പളം കൊടുത്തുതീർത്താലോ മാത്രം തീരുന്ന പ്രതിസന്ധിയല്ല. ഈ വർഷവും അടുത്തവർഷവും 1000 കോടി കെ.എസ്.ആർ.ടി.സിക്ക് കൊടുക്കേണ്ടിവരും. 2020 ആകുമ്പോൾ ഇത് 200, 300 കോടിയിലേക്ക് താഴുമെന്നും തോമസ് ഐസക് പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പെട്രോൾ വില കുറക്കണമെന്നാഗ്രഹമുണ്ടെങ്കിലും സർക്കാറിെൻറ വരുമാനത്തെ വലിയതോതിൽ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ്.ടി നടപ്പാക്കുകയാണെങ്കിൽ കുറെക്കൂടി കാര്യങ്ങൾ മെച്ചപ്പെടും.
സംസ്ഥാന സർക്കാറുകൾക്ക് മൂക്കുകയറിടണമെന്ന ചിന്തയാണ് കേന്ദ്രസർക്കാറിനെന്ന് കേന്ദ്ര ബജറ്റിലൂന്നി അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്ക് തരാമെന്ന് പറഞ്ഞ പകുതിപോലും തന്നിട്ടില്ലെന്നും കേന്ദ്രബജറ്റ് തെരഞ്ഞെടുപ്പു ഭീതിയുടെ പശ്ചാത്തലത്തിലുള്ള പ്രഖ്യാപനം മാത്രമാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.