സാഹിത്യകാരൻ ജിൻ യോങ് അന്തരിച്ചു
text_fieldsബെയ്ജിങ്: ചൈനീസ് സാഹിത്യത്തിലെ റ്റോൾകീൻ എന്നറിയപ്പെട്ട ജിൻ യോങ് എന്ന ലൂയിസ് ചാ അന്തരിച്ചു. ജിൻ യോങ് അദ്ദേഹത്തിെൻറ തൂലികാനാമമാണ്. 94 വയസ്സായിരുന്നു. ഹോേങ്കാങ്ങിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിെൻറ രചനകൾ ടെലിവിഷൻ പരിപാടികൾക്കും സിനിമകൾക്കും വിഡിയോ ഗെയിമുകൾക്കും പ്രചോദനമായിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഹെയ്നിങ്ങിലാണ് ചാ ജനിച്ചത്.
1948ൽ അദ്ദേഹം ഹോേങ്കാങ്ങിലേക്ക് താമസം മാറ്റി. അവിടെ ഒരു പ്രാദേശിക പത്രത്തിെൻറ ഡെപ്യൂട്ടി എഡിറ്ററായി േജാലി നോക്കി. 1955നും 1972നുമിടെ 15 നോവലുകളെഴുതിയിട്ടുണ്ട്. ലക്ഷക്കണക്കിന് കൃതികൾ വിറ്റഴിഞ്ഞു. വളരെ കുറച്ചു കൃതികൾ മാത്രമേ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളൂവെങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട ചൈനീസ് എഴുത്തുകാരനാണ് ഇദ്ദേഹം.
ചൈന, തായ്വാൻ, ഹോേങ്കാങ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു അദ്ദേഹത്തിെൻറ വായനക്കാർ. ലെജൻഡ്സ് ഒാഫ് ദ കോണ്ടോർ ഹീറോസ് ഇൗ വർഷാദ്യം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരുന്നു. ഇംഗ്ലീഷ് നോവലിസ്റ്റും സർവകലാശാല അധ്യാപകനുമാണ് ജെ.ആർ.ആർ. റ്റോൾകീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.