മഞ്ഞ പത്രപ്രവർത്തനമാണോ ജസ്റ്റിസ് ശിവരാജൻ നടത്തുന്നത്? എൻ.എസ് മാധവൻ
text_fieldsകൊച്ചി: സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജനെതിരെ ഒളിയമ്പുമായി സാഹിത്യകാരൻ എൻ.എസ് മാധവൻ. സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കുന്നതിന് പകരം ഫോൺ സെക്‌സ് സംഭാഷണങ്ങളും മറ്റും കേട്ടെഴുതുകയായിരുന്നോ കമീഷന്‍റെ ജോലി എന്നാണ് ജസ്റ്റിസ് ശിവരാജനെ പരിഹസിച്ചുകൊണ്ട് എൻ.എസ് മാധവന്‍റെ ചോദ്യം. നിജസ്ഥിതിയെക്കുറിച്ച് അന്വേഷണം പോലും നടത്താതെ കത്ത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ ജസ്റ്റിസ് ശിവരാജൻ മഞ്ഞപത്രവപ്രവർത്തനം പഠിക്കുകയാണോ എന്നും മാധവൻ ചോദിക്കുന്നു.
ഒരു മുൻ ക്രിമിനലിന്‍റെ കത്തും ഫോൺ സെക്‌സ് സംഭാഷണങ്ങളും കേട്ടെഴുതിയ റിട്ടയേർഡ് ജസ്റ്റിസിന്‍റെ റിപ്പോർട്ട് ജനങ്ങൾക്ക് നൽകുന്നത് ഒരു നല്ല കാഴ്ചയല്ല. മുൻമുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളുടേയും പൊതുജനങ്ങളുടേയും സ്വത്ത് സംഘടിതമായ കൊള്ളയടിച്ച ഗുരുതരമായ വിഷയത്തെ ലഘൂകരിക്കാനെ ഇത്തരം കാര്യങ്ങൾ ഉപകരിക്കൂ എന്നും മറ്റൊരു ട്വീറ്റിൽ എൻ.എസ്. മാധവൻ കുറിക്കുന്നു.
Corruption, possibly, yes. But sexual misconduct? The Commission put Sarita’s letters before the govt & asked for enquiry. Without verification these scurrilous appendices were uncalled for & therefore, an attack on reputations. Justice Sivarajan apprenticing for yellow press?
— N.S. Madhavan (@NSMlive) November 9, 2017
A retired justice tabulating oral and phone sex in a commission of enquiry report, based on an ex-criminal’s letters, isn’t a pretty sight. Such voyeuristic pursuits have just put on backburner a possible organised loot of public and private funds, presided over by the CMO.
— N.S. Madhavan (@NSMlive) November 9, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.