ഡല്‍ഹിയില്‍ തുടങ്ങി ജീവിതത്തോളം എത്തിച്ച പ്രണയം
text_fieldsകാക്കനാടന് എന്ന മലയാളത്തിെൻറ മഹാപ്രതിഭയുടെ ജീവിതത്തിന് ഊര്‍ജം പകര്‍ന്ന് നിശ ്ശബ്ദമായൊഴുകിയ സ്നേഹനദിയായിരുന്നു അമ്മിണി കാക്കനാടൻ. ജോര്‍ജ് വര്‍ഗീസ് എന്ന കാ ക്കനാടനും അമ്മിണിയും ഡല്‍ഹിയില്‍ െവച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. ഡല്‍ഹി സഫ്ദര്‍ ജങ് ആശുപത്രിയില്‍ നഴ്സായിരുന്ന അമ്മിണി െകാണാട്ട്പ്ലേസില് നിന്നാണ് ബസ് കയറിയിരുന്നത്. കാക്കനാടനുമായുള്ള ആദ്യകൂടിക്കാഴ്ചയെപ്പറ്റി അമ്മിണി തെൻറ ആത്മകഥയായ ‘എെൻറ ബേബിച്ചായനി’ൽ എഴുതിയിട്ടുണ്ട്.
‘ബസ് ലോധികോളനിയിലെത്തിയപ്പോള് കൊലുന്നനെ ഒരു ചെറുപ്പക്കാരന് കയറി. എെൻറ അടുത്തിരുന്ന സര്‍ദാര്‍ജി ഇറങ്ങിക്കഴിഞ്ഞപ്പോള്‍ കക്ഷി അടുത്തുവന്ന് ഇരുന്നോട്ടെ എന്ന് വിനയപൂര്‍വം ചോദിച്ചു. മലയാളിയാണോ എന്ന മുഖവുരയോടെ ഓരോരോ കാര്യങ്ങള്‍ ചോദിക്കാൻ തുടങ്ങി. പേരെന്താണെന്ന് ചോദിച്ചപ്പോള്‍ അനിഷ്ടം മറച്ചുെവക്കാതെ ഞാന്‍ പറഞ്ഞു, ഏലിയാമ്മ. വിനയനഗറും രാമകൃഷ്ണപുരവും ഒക്കെ കഴിഞ്ഞിട്ടും ഇയാളെന്താ ഇറങ്ങാത്തത് എന്ന് ഞാന്‍ മനസ്സില്‍ ചോദിച്ചു. ധവളക്കുഴിയില്‍ തന്നെയാണ് അയാളും ഇറങ്ങിയത്. ഇറങ്ങുമ്പോള്‍ ടിക്കറ്റിന് പിന്നില്‍ മേല്‍വിലാസം കുറിച്ച് എെൻറ മടിയിലിട്ടു. എന്തുകൊണ്ടോ അത് ചുരുട്ടിക്കളയാതെ ഞാന്‍ കൈയില്‍ ചുരുട്ടിപ്പിടിച്ചു’.
ഡല്‍ഹിയില്‍ തുടങ്ങിയ പ്രണയം ജീവിതത്തോളം എത്തിച്ചു. 1965ൽ ആയിരുന്നു വിവാഹം. പിന്നീട് മലയാളവായനക്കാര്‍ കാണുന്നത് അസാധാരണമായ ഒരു പ്രതിഭയുടെ ജ്വലിക്കുന്ന രചനകളാണ്. കാക്കനാടന്തന്നെ പല സ്വകാര്യസംഭാഷണത്തിലും അമ്മിണിയോളം തന്നെ പ്രചോദിപ്പിച്ച മറ്റൊരു വ്യക്തിയില്ല എന്ന് ഹൃദയം തൊട്ട് പറഞ്ഞിട്ടുണ്ട്. സുഹൃദ്ബന്ധങ്ങളുടെ നീണ്ടനിരയും ആരാധകരുടെ അണമുറിയാത്ത പ്രവാഹവും കാക്കനാടനെ തേടി എത്തുേമ്പാഴെല്ലാം അമ്മിണിച്ചേച്ചി സ്നേഹം നിറഞ്ഞ വീട്ടുകാരിയായി. എന്തിനും ഏതിനും ‘എടീ അമ്മിണിയേ’എന്നു വിളി ഉയരുമ്പോള്‍ അവര്‍ ഓടിവരുമായിരുന്നു. ജോണ്‍ എബ്രഹാമിനെയും എ. അയ്യപ്പനെയും പോലുള്ള അതിഥികളുടെ ‘ആഘോഷം’ പരിധിവിടുേമ്പാഴും സഹനശക്തിയോടെ അവർ നിന്നു.
മലയാളത്തില്‍ ഒരു എഴുത്തുകാരെൻറ ഭാര്യയും ഇത്രയേറെ പേര്‍ക്ക് വെച്ചുവിളമ്പിയിട്ടുണ്ടാകില്ലെന്ന് വിയോഗവാർത്തയറിഞ്ഞ് മുണ്ടയ്ക്കലിലെ വസതിയായ അർച്ചനയിൽ എത്തിയ കാക്കനാടെൻറ പഴയകാല സുഹൃത്തുക്കൾ ഒാർമിക്കുന്നു. അമ്മിണിച്ചേച്ചി പലപ്പോഴും പറയാറുണ്ടായിരുന്നു ഈ ലോകത്തുനിന്ന് ആദ്യം പോകുന്നെങ്കില്‍ അത് ബേബിച്ചായനാകണം എന്ന്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അതൊരിക്കലും ബേബിച്ചായന് താങ്ങാന്‍ കഴിയില്ല എന്ന് ആ പ്രണയിനി വിശ്വസിച്ചിരുന്നു. ബേബിച്ചായെൻറ മരണത്തോടെ അമ്മിണിയില്‍ ഉണ്ടായിരുന്ന ചൈതന്യം അക്ഷരാർഥത്തില്‍ കെട്ടുപോവുകയായിരുന്നു. അതോടെയാണ് അവര്‍ രോഗത്തിെൻറ പിടിയിലേക്ക് മെല്ലെമെല്ലെ അമര്‍ന്നുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.