കളിയച്ഛൻ പുരസ്കാരം സി. രാധാകൃഷ്ണന്
text_fieldsതിരുവനന്തപുരം: മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ കളിയച്ഛൻ പുരസ്കാരം സാഹിത്യകാരൻ സി. രാധാകൃഷ്ണന്. 25,000 രൂപയും നാരായണ ഭട്ടതിരി രൂപകൽപന ചെയ്ത ഫലകവും അടങ്ങുന്ന അവാർഡ് 17ന് വിതരണം ചെയ്യുമെന്ന് ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം. ചന്ദ്രപ്രകാശ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിള കഥാപുരസ്കാരം സിതാര എസിനും താമരത്തോണി പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലം, അമ്പലപ്പുഴ ശിവകുമാർ എന്നിവർക്കും തേജസ്വിനി ജീവചരിത്ര-വൈജ്ഞാനിക പുരസ്കാരം വി. രവീന്ദ്രൻ നായർക്കും പയസ്വിനി വിവർത്തന പുരസ്കാരം മുഞ്ഞിനാട് പത്മകുമാറിനും നൽകും.
ഫലകവും 10,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. ഡോ. ജോർജ് ഒാണക്കൂർ ചെയർമാനായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.