Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2017 7:53 AM GMT Updated On
date_range 15 Jan 2017 9:58 AM GMTഇടത് സംഘടനകളുടെ സാംസ്കാരിക പ്രതിരോധത്തില്‍ കമല്‍സിക്ക് ‘അയിത്തം’
text_fieldsbookmark_border
കോഴിക്കോട്: എഴുത്തുകാരന്‍ എം.ടിക്കും സംവിധായകന്‍ കമലിനും പിന്തുണയുമായി ഇടതുപക്ഷ വര്‍ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ‘ഇരുള്‍വീഴും കാലം സാംസ്കാരിക പ്രതിരോധം’ പ്രചാരണ പരിപാടിയില്‍ എഴുത്തുകാരന്‍ കമല്‍സിക്ക് ‘അയിത്തം’. കലാകാരന്മാര്‍ക്കെതിരെയുള്ള സംഘ്പരിവാര്‍ ഭീഷണിക്കെതിരെ പുരോഗമന കലാ സാഹിത്യ സംഘവും എസ്.എഫ്.ഐയും മറ്റ് ഇടത് ബഹുജന സംഘടനകളും ചേര്‍ന്ന് ജില്ലകള്‍ തോറും സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കെതിരെയാണ് വിമര്‍ശനം. കഴിഞ്ഞ ദിവസം വയനാട്ടിലായിരുന്നു പു.ക.സയുടെ നേതൃത്വത്തില്‍ പരിപാടി നടന്നത്.
‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന നോവലിന്‍െറ കര്‍ത്താവ് കമല്‍സിക്ക് പുറമെ തെരുവുനാടക കലാകാരനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ നദീറിനായും ‘പൂമൊട്ടുകളോട് യുദ്ധം ചെയ്യാതെ പൂക്കള്‍ വിടരാറില്ല’ എന്ന കവിതസമാഹം രചിച്ച വയനാട് സ്വദേശി ഷാന്‍േറാലാലിനായും ഇവര്‍ പ്രതികരിക്കാത്തത് ബോധപൂര്‍വം ഇരുട്ടുണ്ടാക്കാനുള്ള ശ്രമമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. പി.ജി. ഹരി ‘മാധ്യമ’ത്തോട് പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വേണ്ടി തെരുവുനാടകം അവതരിപ്പിച്ച കലാകാരനാണ്നദീര്‍. വയനാട്ടില്‍ നടന്ന പ്രതിരോധത്തില്‍ ഇവരുടെയൊന്നും പേരില്ലായിരുന്നു. പു.ക.സ, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ ഇവരെ സാംസ്കാരിക പ്രവര്‍ത്തകരായി കണക്കാക്കിയിട്ടില്ല എന്നാണ് അതിനര്‍ഥമെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഇരട്ടത്താപ്പാണ് കമല്‍സിയുടെ കാര്യത്തില്‍ വ്യക്തമാകുന്നതെന്ന് ഫാറൂഖ് കോളജിലെ ദിശ കൂട്ടായ്മയിലെ ദിനു വെയിന്‍ പ്രതികരിച്ചു. മോദിയുടെയും സംഘ്പരിവാറിന്‍െറയും വേദപുസ്തകമായ മനുസ്മൃതിയാണ് കേരളത്തിലെ ഇടത് സര്‍ക്കാറിന്‍െറയും റഫറന്‍സ് ഗ്രന്ഥം. പിണറായി വിജയന്‍ ഭരിക്കുന്നതും മനുസ്മൃതി നോക്കിയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ഫാറൂഖ് കോളജില്‍ മനുസ്മൃതി കത്തിച്ചതിന്‍െറ പേരില്‍ വിവാദത്തിലായ ഈ കൂട്ടായ്മ ശനിയാഴ്ച വീണ്ടും അത് ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍, മുതിര്‍ന്ന ഇടതുചിന്തകന്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഇത് നിഷേധിച്ചു. ഇരുള്‍വീഴും കാലം പരിപാടി ഒന്നിനെയും ബോധപൂര്‍വം ഇരുട്ടാക്കുന്ന സാംസ്കാരിക പ്രതിരോധമല്ല. ആവിഷ്കാരത്തിന്‍െറയോ എഴുത്തിന്‍െറയോ പേരില്‍ ഏത് എഴുത്തുകാരനും എന്തെങ്കിലും പീഡനം അനുഭവിക്കുകയാണെങ്കില്‍ അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധം ഉയര്‍ത്തുകയെന്നതാണ് പു.ക.സയുടെ നിലപാട്. എഴുത്തിന്‍െറ പേരില്‍ പ്രയാസം വന്നിട്ടുണ്ടെങ്കില്‍ പു.ക.സ കമല്‍സിക്കൊപ്പമാണ്. പരസ്യ പ്രസ്താവന നടത്തിയില്ളെങ്കിലും ഈ വിഷയം നേരത്തേ താന്‍ സംഘടനയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പൊലീസിന്‍െറ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള പീഡനം ഉണ്ടായിട്ടുണ്ടെങ്കില്‍ അപലപിക്കപ്പെടേണ്ടതാണെന്നും അത് ആവര്‍ത്തിക്കാന്‍ പാടില്ളെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story