‘കാണാമറയത്തെ കൗതുക കാഴ്ചകള്‍-മംഗള്‍യാന്‍’ പ്രകാശനം ചെയ്തു
text_fieldsചാരുംമൂട്: മാസ്റ്റേഴ്‌സ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രഭാത് ബുക്‌സ് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ ‘കാണാമറയത്തെ കൗതുക കാഴ്ചകള്‍-മംഗള്‍യാന്‍’ എന്ന ശാസ്ത്ര-സാങ്കേതിക പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം മാവേലിക്കര എം.എല്‍.എ. ആര്‍. രാജേഷ്, മുന്‍ എം.പി. തോമസ് കുതിരവട്ടത്തിന് നൽകി പ്രകാശനം ചെയ്തു.
കാരൂര്‍ സോമന്‍റെ ചന്ദ്രയാന്‍, മംഗള്‍യാന്‍ ഈ ശാസ്ത്രഗ്രന്ഥങ്ങള്‍ മലയാള ഭാഷക്ക് മാത്രമല്ല കുട്ടികള്‍ക്കു ഏറെ ഗുണം ചെയ്യുന്ന കൃതിയെന്ന് തോമസ് കുതിരവട്ടം അഭിപ്രായപ്പെട്ടു. ഒരു ജലവിതാനത്തില്‍ ഒരു തുള്ളി മണ്ണെണ്ണ വീണാല്‍ അഴകിന്റെ വര്‍ണ്ണങ്ങള്‍ വിരിയുന്നതുപോലെയാണ് കാരൂരിന്റെ ഏതു രംഗത്തു നിന്നുമുള്ള കൃതികള്‍ വായിച്ചാലും കാണാന്‍ കഴിയുന്നത്. അത് തുടരട്ടെയെന്ന് രാജേഷ് എം.എല്‍.എ. ആശംസകളര്‍പ്പിച്ചു.
വളര്‍ന്നുവരുന്ന കുട്ടികള്‍ വായിക്കാതെ വളരില്ല. വായനയില്ലാത്തവര്‍ മന്ദബുദ്ധികളാണ്. കുട്ടികളുടെയിടയില്‍ കച്ചവട സിനിമ-മാധ്യമസംസ്‌കാരം വളരുന്നതിന്റെ ഫലമായി ഓരോരോ വേഷങ്ങള്‍ കെട്ടിയാടുന്നതുവരെ റോള്‍മോഡലാക്കുന്നു. അതിനാലവര്‍ ജീവിതമോ യാഥാര്‍ത്ഥ്യങ്ങളോ തിരിച്ചറിയാന്‍ കഴിവില്ലാത്തവരായി മാറുന്നുവെന്ന് കാരൂർ സോമൻ അഭിപ്രായപ്പെട്ടു. എസ്. അഖില കവിത പാരായണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.