കെ.പി രാമനുണ്ണിയുടെ ശയന പ്രദക്ഷിണം ആര്‍.എസ്.എസ് തടഞ്ഞു
text_fieldsകണ്ണൂര്‍: കഠ്‌വ സംഭവത്തിന് പ്രായശ്ചിത്തമായി ചിറക്കല്‍ കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ കെ.പി. രാമനുണ്ണി പ്രതീകാത്മക ശയനപ്രദക്ഷിണം നടത്താനെത്തിയത് നേരിയ സംഘർഷത്തിനിടയാക്കി. ക്ഷേത്രത്തിനുള്ളില്‍ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി. രാമനുണ്ണിക്കൊപ്പമുണ്ടായിരുന്നവരും വാക്തർക്കത്തിലേർപ്പെട്ടതോടെ പൊലീസ് ഇടപെട്ടു.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ക്ഷേത്രപരിസരത്ത് എത്തിയ രാമനുണ്ണിയെ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു. ഹിന്ദുമത വിശ്വാസിയാണെങ്കില്‍ ഹിന്ദുമത ആചാരപ്രകാരം ശയനപ്രദക്ഷിണം നടത്തുന്നതില്‍ തെറ്റില്ലെന്നും പ്രതിഷേധമോ സമരമോ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ തടയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഒരു രാഷ്ട്രീയപാർട്ടിയും ക്ഷേത്രത്തിൽ ഇന്നുവരെ പ്രതിഷേധം നടത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. വിശ്വാസിയാണെന്നും മതാചാരപ്രകാരമാണ് ശയനപ്രദക്ഷിണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നുമായിരുന്നു രാമനുണ്ണിയുടെ മറുപടി. തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് അദ്ദേഹം ക്ഷേത്രത്തില്‍ പ്രവേശിച്ചു. േഫാട്ടോഗ്രാഫര്‍മാരെയും ചാനല്‍ കാമറമാന്മാരെയും അകത്ത് പ്രവേശിക്കുന്നത് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വിലക്കിയിരുന്നു.
ക്ഷേത്രനടയില്‍ തൊഴുതശേഷം ശയനപ്രദക്ഷിണം തുടങ്ങാനായി രാമനുണ്ണി കൊടിമരത്തിന് സമീപം എത്തിയപ്പോഴേക്കും സംഘ്പരിവാര്‍ പ്രവര്‍ത്തകരും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചിരുന്നു. ഡിവൈ.എസ്.പി പി.പി. സദാനന്ദെൻറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ക്ഷേത്രത്തിനകത്ത് നിലയുറപ്പിച്ചു. ഹരേരാമ ഭജനയുമായി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മുന്നിലും തൊട്ടുപിന്നില്‍ രാമനുണ്ണിയുടെ ശയനപ്രദക്ഷിണവും ഒന്നിച്ച് ശ്രീകോവില്‍ വലംവെക്കാന്‍ തുടങ്ങി. ഇതിനിടെ, ആരോ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ ശയനപ്രദക്ഷിണം അവസാനിപ്പിച്ച് രാമനുണ്ണി പുറത്തിറങ്ങി. തെൻറ ലക്ഷ്യം പൂർത്തിയായെന്നും തന്നെ ആരും കൈയേറ്റം ചെയ്തിട്ടില്ലെന്നും പിന്നീട് രാമനുണ്ണി വ്യക്തമാക്കി.
വിശ്വാസിയുടെ ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ചിട്ടില്ല -കെ.പി. രാമനുണ്ണി
കണ്ണൂർ: കടലായി ക്ഷേത്രത്തിൽ പ്രതീകാത്മക പ്രായശ്ചിത്ത ശയനപ്രദക്ഷിണം നടത്തുകവഴി വിശ്വാസിയുടെ ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ചിട്ടിെല്ലന്നും തെൻറ ലക്ഷ്യം പൂർത്തിയായെന്നും സാഹിത്യകാരൻ കെ.പി. രാമനുണ്ണി. എല്ലാ മതങ്ങളുടെയും പൊരുൾ ഒന്നാണ്. ഗുരുവായൂരിലെ തിരക്കിൽ സൗകര്യമുണ്ടാവില്ലെന്നുകണ്ടാണ് കണ്ണൂരിലേക്ക് വന്നത്. സഹജീവിയുടെ വിഷമംകണ്ട് അവനുമായി താദാത്മ്യം പ്രാപിക്കലാണ് വിശ്വാസിയുടെ ആത്യന്തികമായ ലക്ഷ്യം. ആ വിശ്വാസത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹികതയുമുണ്ട്. ആ സാമൂഹികത ഉള്ളതുകൊണ്ടാണ് മറ്റു വിശ്വാസികളെ അറിയിക്കണമെന്ന അർഥത്തിൽ പ്രദക്ഷിണം നടത്തിയത്. തെൻറ മനസ്സിലെ പ്രാർഥന മറ്റുള്ളവരോട് പങ്കുവെക്കുക എന്ന ലക്ഷ്യത്തിലാണ് നേരത്തെ വാർത്തസമ്മേളനത്തിൽ അറിയിച്ചതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.