24 ഭാഷകളിലെ കൃതികൾക്ക് അക്കാദമി പുരസ്കാരം
text_fieldsന്യൂഡൽഹി: നോവൽ വിഭാഗത്തിൽ ഏഴു കൃതികളും കഥയിൽ അഞ്ചു കൃതികളും സാഹിത്യവിമർശനത്തിൽ അഞ്ചു കൃതികളും 2017ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. 24 ഭാഷകളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അക്കാദമി ചുമതലപ്പെടുത്തിയ ഒാരോ ഭാഷയിലെയും ജൂറി അംഗങ്ങൾ ശിപാർശ ചെയ്തതും അക്കാദമിയുടെ നിർവാഹക സമിതി അംഗീകരിച്ചതുമായ കൃതികളാണ് പുരസ്കാരത്തിന് അർഹമാവുന്നത്.
മലയാളത്തിൽ ഡോ. അജയപുരം േജ്യാതിഷ്കുമാർ, ഡോ. എൻ. അനിൽകുമാർ, ഡോ. പ്രഭാവർമ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. മലയാളത്തിൽ അവാർഡിനർഹമായ ‘ദൈവത്തിെൻറ പുസ്തകം’ തകഴിയുടെ ‘കയറി’നും വിലാസിനിയുടെ ‘അവകാശികൾ’ക്കും ശേഷം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏറ്റവും വലുപ്പംകൂടിയ നോവലാണ്. മുഹമ്മദ് നബിയുടെ ജീവിതം ചിത്രീകരിച്ച നോവലിൽ ശ്രീകൃഷ്ണെൻറ ജീവിതവും യേശുവിെൻറ സാന്നിധ്യവും കടന്നുവരുന്നുണ്ട്. ‘സൂഫി പറഞ്ഞ കഥ’, ‘ചരമവാർഷികം’, ‘ജീവിതത്തിെൻറ പുസ്തകം’ എന്നീ കൃതികളുടെ വഴി പിന്തുടർന്ന രാമനുണ്ണിയുടെ ദർശനം ‘ദൈവത്തിെൻറ പുസ്തക’ത്തിൽ ഉന്നത രൂപങ്ങളിൽ എത്തിയെന്നാണ് സാഹിത്യലോകം വിലയിരുത്തിയത്.
മറ്റു വിഭാഗങ്ങളിൽ പുരസ്കാരത്തിന് അർഹമായവർ, ബ്രാക്കറ്റിൽ ഭാഷ എന്നീ ക്രമത്തിൽ:
കവിത: ഉദയ നാരായണ സിങ് (മൈഥിലി), ശ്രീകാന്ത് ദേശ്മുഖ് (മറാത്തി), ഭുജംഗ തുഡു (സന്താളി), ഇൗങ്ക്വിലാബ് (തമിഴ്) - ഇദ്ദേഹത്തിന് മരണാനന്തരമാണ് പുരസ്കാരം, ദേവിപ്രിയ (തെലുഗു). നോവൽ: ജയന്ത മാധബ് ബോറ (അസമീസ്), അഫ്സർ അഹമ്മദ് (ബംഗാളി), റിതാ ബോറോ (ബോഡോ), മാമംഗ് ദായി (ഇംഗ്ലീഷ്), നിരഞ്ജൻ മിശ്ര (സംസ്കൃതം), നാച്ചർ (പഞ്ചാബി). ചെറുകഥ: ശിവ മേഹ്ത (ഡോഗ്രി), ഒൗതാർ കൃഷൻ റബ്ബാർ (കശ്മീരി), ഗജാനൻ േജാഗ് (കൊങ്കണി), ഗായത്രി സറഫ് (ഒഡിയ), ബൈഗ് ഇൗസ (ഉർദു). സാഹിത്യവിമർശനം: ഉർമി ഗ്യാൻശ്യാം ദേശായി (ഗുജറാത്തി), രമേഷ് കുന്തൽ മേഘ് (ഹിന്ദി), ടി.പി. അശോക (കന്നട), ബിന ഹാങ്കിം (നേപ്പാളി), നീരജ് ദൈയ്യ (രാജസ്ഥാനി). ലേഖനം, നാടകം: രാജൻ തൊയിജാമ്പ (മണിപ്പൂരി), ജഗദീഷ് ലാച്ചാനി (സിന്ധി). ഒ.വി. വിജയെൻറ ഖസാക്കിെൻറ ഇതിഹാസം തമിഴിലേക്ക് വിവർത്തനം ചെയ്ത യുമി വാസുകി മികച്ച തമിഴ് വിവർത്തകനുള്ള പുരസ്കാരത്തിനും അർഹനായി.
2018 ഫെബ്രുവരി 12ന് സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന അക്ഷരോത്സവ പരിപാടിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ പ്രഫ. വിശ്വനാഥ് പ്രസാദ് തിവാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.