പ്രഭാവർമയും വടക്കേടത്തും കേന്ദ്ര സാഹിത്യ അക്കാദമിയിൽ
text_fieldsതൃശൂർ: കവി പ്രഭാവർമയും നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തും അധ്യാപകൻ കൂടിയായ ഡോ. എൻ. അജിത്കുമാറും കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ. ജനുവരി ഒന്നു മുതൽ അഞ്ച് വർഷത്തേക്കാണ് ഇവരുടെ കാലാവധി. നിലവിലുള്ള അക്കാദമി ഭരണസമിതിയുടെ കാലാവധി ഡിസംബർ 31ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്തത്. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായ പ്രഭാവർമ മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ് സെക്രട്ടറിയാണ്. ബാലചന്ദ്രൻ വടക്കേടത്ത് കേരള സാഹിത്യ അക്കാദമി ൈവസ് പ്രസിഡൻറും കേരള കലാമണ്ഡലം സെക്രട്ടറിയുമായിരുന്നു. കേരള നാടൻകല അക്കാദമി അംഗമായ ഡോ. അജിത്കുമാർ കാസർകോട് കേന്ദ്ര സർവകലാശാലയിൽ അധ്യാപകനാണ്.
ഒാരോ ഭാഷെയ പ്രതിനിധാനം ചെയ്ത് സാംസ്കാരിക സ്ഥാപനങ്ങൾ, സാഹിത്യ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ, സർവകലാശാലകൾ എന്നീ മേഖലകളിൽനിന്നാണ് കേന്ദ്ര സാഹിത്യ അക്കാദമിയിലേക്ക് നാമനിർദേശം ചെയ്യുന്നത്. നാമനിർദേശം ചെയ്യപ്പെട്ടവരിൽ ഒരാളെ ഭാഷാ ശാഖയുടെ കൺവീനറാക്കും. കൺവീനർ കേന്ദ്ര അക്കാദമി എക്സിക്യുട്ടീവിൽ ഉൾപ്പെടും. കഴിഞ്ഞ 31 വരെ സി. രാധാകൃഷ്ണനായിരുന്നു മലയാളം ഭാഷയുടെ കൺവീനർ. കൺവീനറുടെ നേതൃത്വതിലുള്ള അതത് ഭാഷയിൽനിന്നുള്ള സമിതിയാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് കൃതികൾ നിർദേശം സമർപ്പിക്കുന്നത് ഉൾപ്പെടെ ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നത്.
കാലാവധി പൂർത്തിയാക്കുന്ന സമിതിയിലെ ഭാഷ ശാഖയിൽനിന്നുള്ളവരാണ് അതേ ഭാഷയിൽനിന്ന് അടുത്ത അഞ്ച് വർഷത്തേക്കുള്ള അംഗങ്ങളെ നിർദേശിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഫെബ്രുവരി 12നാണ്. ചന്ദ്രശേഖര കമ്പറാണ് ഒരു സ്ഥാനാർഥി. കാലാവധി കഴിഞ്ഞ സമിതിയുടെ കാലത്താണ്, കേന്ദ്ര സർക്കാറിനെ നയിക്കുന്നവരുടെ അസഹിഷ്ണുതക്കെതിരെ രാജ്യത്തുടനീളം എഴുത്തുകാരുടെ പ്രതിഷേധം അലയടിച്ചത്. പ്രഫ. സാറ േജാസഫ് ഉൾപ്പെടെ നിരവധി എഴുത്തുകാർ പുരസ്കാരം തിരിച്ചു നൽകുകയും പി.കെ. പാറക്കടവടക്കം ചിലർ അക്കാദമി അംഗത്വം രാജിവെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.