കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; കെ.വി മോഹൻകുമാറിെൻറ ‘ഉഷ്ണരാശി’ മികച്ച നോവൽ
text_fieldsതൃശൂർ: 2019–ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുന്നപ്ര വയലാറിെൻറ പശ്ചാത്തലത്തില്‍ കെ.വി. മോഹന്‍ കുമാര്‍ എഴുതിയ 'ഉഷ്ണരാശി- കരപ്പുറത്തിെൻറ ഇതിഹാസം' മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു.
വി.എം ഗിരിജയുടെ ‘ബുദ്ധപൂർണിമ’ ആണ് മികച്ച കവിത. മികച്ച ചെറുകഥക്കുള്ള പുരസ്കാരം കെ.രേഖയുടെ ‘മാനാഞ്ചിറ’ നേടി. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം.
സമഗ്രസംഭാവനക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) സ്കറിയ സക്കറിയ, ഒ.എം അനുജൻ, എസ്. രാജശേഖരൻ, മണമ്പൂർ രാജൻബാബു, നളിനി ബേക്കൽ എന്നിവർ അർഹരായി.
സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം എം. മുകുന്ദൻ, കെ.ജി ശങ്കരപ്പിള്ള എന്നിവർക്കു സമ്മാനിക്കും. 50,000 രൂപയും രണ്ടു പവെൻറ സ്വർണപതക്കവും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടെയുള്ളതാണ് പുരസ്കാരം.
വിവിധ ശാഖകളിലെ അക്കാദമി അവാർഡുകൾ (25,000 രൂപ)
രാജ്മോഹൻ നീലേശ്വരം (നാടകം– ചുട്ടും കുറ്റും), പി.പി രവീന്ദ്രൻ (സാഹിത്യവിമർശനം–ആധുനികതയുടെ പിന്നാമ്പുറം), ഡോ. കെ.ബാബുജോസഫ്, (വൈജ്ഞാനിക സാഹിത്യം–പദാർത്ഥം മുതൽ ദൈവകണം വരെ), മുനി നാരായാണ പ്രസാദ് (ജീവചരിത്രം/ ആത്മകഥ–ആത്മായനം), ബൈജു എൻ.നായർ(യാത്രാവിവരണം–ലണ്ടനിലേക്ക് ഒരു റോഡ് യാത്ര), പി.പി.കെ പൊതുവാൾ (വിവർത്തനം–സ്വപ്നങ്ങളുടെ വ്യാഖ്യാനം), എസ്.ആർ ലാൽ (ബാലസാഹിത്യം–കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം), വി.കെ.കെ രമേശ്(ഹാസസാഹിത്യം–ഹു ഈസ് അഫ്രൈഡ് ഓഫ് വി.കെ.എൻ).
എന്‍ഡോവ്മെൻറ് അവാർഡുകൾ
ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ (ഭാഷാശാസ്ത്രം,വ്യാകരണം–ഭാഷാചരിത്രധാരകൾ), എതിരൻ കതിരവൻ (ഉപന്യാസം– പാട്ടും നൃത്തവും), ഡോ. സി.ആർ സുഭദ്ര (വൈദികസാഹിത്യം– ഛന്ദസ്സെന്ന വേദാംഗം), ഡോ. കെ.എം അനിൽ ( നിരൂപണം/പഠനം - പാന്ഥരും വഴിയമ്പലങ്ങളും), അശോകൻ മറയൂർ(കവിത–പച്ചവ്ട്), വിമീഷ് മണിയൂർ (കവിത– ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി), അജിജേഷ് പച്ചാട്ട്(ചെറുകഥാ സമാഹാരം–കിസേബി), ഡോ.ടി.ആർ രാഘവൻ (വൈജ്ഞാനിക സാഹിത്യം– ഇന്ത്യൻ കപ്പലോട്ടത്തിെൻറ ചരിത്രം), സ്വപ്ന സി.കോമ്പാത്ത് (പ്രബന്ധമൽസരം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.