അതിജീവന രാഷ്ട്രീയം പറഞ്ഞ് സാഹിത്യമഹോത്സവത്തിന് തുടക്കം
text_fieldsകോഴിക്കോട്: നിപയെന്ന മഹാമാരിയും നൂറ്റാണ്ടിലെ പ്രളയവും അതിജീവിച്ച ആയിരങ്ങളെ സാക് ഷിയാക്കി മലയാളത്തിെൻറ മഹാസാഹിത്യകാരൻ എം.ടി. വാസുദേവൻനായർ തിരിതെളിച്ചതോടെ നാ ലാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി. മലയാള സാഹിത്യ-സാംസ്കാരിക-സാ മൂഹിക മണ്ഡലത്തിെൻറ പരിച്ഛേദമായിരുന്നു ഉദ്ഘാടന വേദി.
നാലു ദിവസങ്ങളിലായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ഫെസ്റ്റിവലിലെ വിവിധ സെഷനുകളിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖർ സംവദിക്കും. ഫെസ്റ്റിവൽ ഡയറക്ടറും സാഹിത്യകാരനുമായ കെ. സച്ചിദാനന്ദൻ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മറ്റു സാഹിത്യോത്സവങ്ങളില്നിന്ന് വ്യത്യസ്തമായി ജനകീയമായ പ്രാദേശിക എഴുത്തുകാര്‍ക്ക് അവസരം നല്‍കുന്നതാണ് കെ.എൽ.എഫ് എന്ന് അധ്യക്ഷ പ്രസംഗത്തിൽ സച്ചിദാനന്ദന് പറഞ്ഞു. സംവാദങ്ങള്‍ക്ക് ഇടം നഷ്ടമാകുമ്പോള്‍ സ്വതന്ത്ര ചര്‍ച്ചകള്‍ക്ക് കെ.എല്‍.എഫ് ഇടം നല്കുന്നു. ദലിത്-സ്ത്രീപക്ഷ ചര്‍ച്ചകളുടെ ഇടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെയിൽസ് പ്രതിനിധി അലക്സാൻട്ര ബ്ലുച്ചർ, എഴുത്തുകാരായ സേതു, സക്കറിയ, ബെന്യാമിൻ, നയതന്ത്രജ്ഞൻ വേണുരാജാമണി, എം.കെ. മുനീർ എം.എൽ.എ, എം.വി. ശ്രേയാംസ്കുമാർ, ജില്ല കലക്ടർ എസ്. സാംബശിവറാവു, പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.
ഫെസ്റ്റിവല്‍ ചീഫ് കോഒാഡിനേറ്റര്‍ രവി ഡി.സി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എ.കെ. അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു. അഞ്ചു വേദികളിലായി കലയും സംസ്കാരവും സാഹിത്യവും ചർച്ചചെയ്യുന്ന നിരവധി സെഷനുകളാണുള്ളത്. സാംസ്കാരിക വകുപ്പിെൻറ സഹകരണത്തോടെ ഡി.സി കിഴക്കേമുറി ഫൗണ്ടേഷനാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.