മറഞ്ഞു, മലയാളത്തിെൻറ ഷെർലക് ഹോംസ്
text_fieldsകോട്ടയം: വിദേശരാജ്യങ്ങളിലൊന്നും പോയിട്ടില്ലെങ്കിലും കഥാപാത്രങ്ങളെ വിമാനം കയറ്റി ലണ്ടനിലേക്കും കാർപാത്യൻ മലനിരകളിലേക്കുമൊക്കെയാണ് കോട്ടയം പുഷ്പനാഥ് അയച്ചിരുന്നത്. അങ്ങനെ പുഷ്പനാഥിെൻറ പേനത്തുമ്പിലൂടെ യൂറോപ്യൻ രാജ്യങ്ങളിലെ ചെറുതെരുവുകളുടെ പേരുകൾപോലും ഒരു കാലത്തെ മലയാളി യുവാക്കളുടെ ഇഷ്ടയിടങ്ങളായി. സാമൂഹികശാസ്ത്ര അധ്യാപകനായതിനാൽ വിദേശരാജ്യങ്ങളെക്കുറിച്ചൊക്കെ നല്ല അറിവുണ്ടായിരുന്നു. ഇത്തരം അറിവുകൾ നോവലിലേക്ക് അദ്ദേഹം സന്നിവേശിപ്പിക്കുകയായിരുന്നു.
ചരിഞ്ഞ തൊപ്പിയണിഞ്ഞ് കുറ്റാന്വേഷക കഥകളിലൂടെ മലയാളികളെ ഹരം പിടിപ്പിച്ച കോട്ടയം പുഷ്പനാഥ് വിടവാങ്ങുമ്പോൾ, ഒരുകാലഘട്ടത്തിെൻറ കണ്ണികൂടി മുറിഞ്ഞുവീഴുകയാണ്.
എഴുത്തും വായനയും സാധാരണക്കാർക്കുള്ളതല്ലെന്ന് കരുതിയിരുന്ന കാലത്ത് തൂലികയുടെ തുമ്പത്ത് ഇവരെ പുഷ്പനാഥ് ചേർത്തുപിടിച്ചു. മുട്ടത്തുവർക്കി, കാനം ഇ.ജെ എന്നിവർക്കൊപ്പം കോട്ടയം കേന്ദ്രീകരിച്ചുള്ള വായനവിപ്ലവത്തിനു തിരികൊളുത്തിയവരിൽ പ്രധാനിയുമായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് കുറ്റാന്വേഷക നോവലുകളുടെ പരിഭാഷ മാത്രം കണ്ടുവളർന്ന മലയാളികൾക്കു പുത്തൻ അനുഭവമാണ് അദ്ദേഹം പകർന്നത്.കുരങ്ങെൻറ തലച്ചോർ, മനുഷ്യനിലേക്ക് ട്രാൻസ്പ്ലാൻറ് ചെയ്യുന്ന കഥ പറയുന്ന ‘ചുവന്ന മനുഷ്യൻ’ എന്ന ആദ്യനോവലിലൂടെ തന്നെ അദ്ദേഹം സ്വന്തം ഇടം കെണ്ടത്തി. കാനം ഇ.ജെയാണ് പുഷ്പനാഥിനെ ജനപ്രിയ സാഹിത്യത്തിലേക്ക് കൈപിടിച്ചുകയറ്റിയത്.
മനോരാജ്യം വാരിക പ്രചാരം ഇടിഞ്ഞ് വലിയ പ്രതിസന്ധി നേരിടുന്ന കാലം. ഇതിനു പരിഹാരമായി കാനം ഇ.ജെ ഒരു കുറ്റാന്വേഷണ നോവൽ എന്ന നിർദേശം മുന്നോട്ടുെവച്ചു. തുടർന്ന് അദ്ദേഹം തന്നെയാണ് പുഷ്പനാഥിനെ കണ്ടെത്തിയത്. അങ്ങനെ പിറന്നതാണ് ‘ചുമന്ന മനുഷ്യൻ’.
പിന്നീട് മൂന്നര പതിറ്റാണ്ട് മലയാള കുറ്റാന്വേഷണ സാഹിത്യലോകത്തെ അടക്കിവാണ ‘കോട്ടയം പുഷ്നാഥ്’എന്ന എഴുത്തുകാരെൻറ താരോദയമായിരുന്നു അത്.കേരളത്തിൽ അന്നുണ്ടായിരുന്ന ജനകീയവാരികകളെല്ലാം തന്നെ കുറ്റാേന്വഷണ നേവലിനായി അദ്ദേഹത്തിെൻറ വീട്ടുപടിക്കൽ കാവൽ നിൽക്കുന്ന അതിശയകരമായ കാഴ്ചയാണ് പിന്നെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.