‘ചുവന്ന മനുഷ്യൻ’ വീണ്ടുമെത്തുന്നു 50 വർഷങ്ങൾക്കു ശേഷം
text_fieldsകോട്ടയം: ഉദ്വേഗവും ജിജ്ഞാസയും നിറഞ്ഞ രചനാ പാടവത്തിലൂടെ മലയാളിയുടെ വായനാസ്വാദനത്തിന് വേറിട്ട അനുഭവം സമ്മാനിച്ച കോട്ടയം പുഷ്പനാഥിെൻറ കുറ്റാന്വേഷണ നോവലുകൾ പുനർജനിക്കുന്നു. അദ്ദേഹത്തിെൻറ കൊച്ചു മകൻ റയാൻ പുഷ്പനാഥ് ആണ് മുത്തച്ഛെൻറ നോവൽ പുതിയ രൂപത്തിൽ വീണ്ടും പ്രസിദ്ധീകരണത്തിനെത്തിക്കുന്നത്. 1968ൽ അദ്ദേഹം രചിച്ച ആദ്യ നോവലായ ചുവന്ന മനുഷ്യനാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്.
നോവലിെൻറ സ്വഭാവത്തിനനുസരിച്ചുള്ള കവർ ചിത്രമടക്കം പുതിയ രൂപത്തിലും ഭാവത്തിലുമാണ് നോവലെത്തുക. പുഷ്പനാഥിെൻറ എഴുത്തിെൻറ 50ാം വാർഷികമായ ഇൗ മാസം 24ന് കോട്ടയം പ്രസ് ക്ലബ്ബിലാണ് പ്രകാശനം. ചുവന്ന മനുഷ്യന് ശേഷം ഡയൽ 00003, പ്ലൂേട്ടായുടെ കൊട്ടാരം, ഫറോവാെൻറ മരണമുറി, ഒളിമ്പസിലെ രക്തരക്ഷസ് എന്നീ നോവലുകളും പ്രസിദ്ധീകരിക്കും.
മനോരാജ്യം എന്ന പ്രസിദ്ധീകരണത്തിലായിരുന്നു കോട്ടയം പുഷ്പനാഥിെൻറ ചുവന്ന മനുഷ്യൻ എന്ന നോവൽ അച്ചടിച്ചു വന്നത്. അടച്ചു പൂട്ടൽ ഭീഷണി നേരിട്ട മനോരാജ്യത്തിനു ലഭിച്ച ഭാഗ്യമായിരുന്നു ചുവന്ന മനുഷ്യൻ. പിന്നീട് നിരവധി ഡിക്റ്റക്ടീവ് നോവലുകളും മാന്ത്രിക കഥകളും പുഷ്പനാഥിെൻറ തൂലികയിൽ പിറന്നു. ഒരു കാലത്ത് നോവൽ വായനാസ്വാദകർക്ക് ഭീതിയും വിസ്മയവും കലർന്ന അനിർവചനീയ ആസ്വാദനതലമായിരുന്നു പുഷ്പനാഥിെൻറ നോവലുകൾ സമ്മാനിച്ചത്.
നിലവിൽ പുസ്തക കടകളിലും മറ്റും ലഭ്യമല്ലാതായി തുടങ്ങിയ അദ്ദേഹത്തിെൻറ നോവലുകൾ പുതിയ തലമുറയിലെ വായനക്കാരിലേക്ക് വീണ്ടുമെത്തിക്കുകയാണ് താൻ ലക്ഷ്യമിടുന്നതെന്ന് റയാൻ പുഷ്പനാഥ് ‘മാധ്യമം ഒാൺൈലനിനോട്’ പറഞ്ഞു. നോവലുകൾ ഒാഡിയോ രൂപത്തിലും ഇ-ബുക്കായും പുറത്തിറക്കുകയെന്നത് തെൻറ സ്വപ്നമാണെന്നും റയാൻ പറഞ്ഞു. ബംഗളൂരുവിൽ െഎ.ടി മേഖലയിൽ പ്രവർത്തിച്ചിരുന്ന റയാൻ ഇപ്പോൾ മുഴുവൻ സമയവും കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷനു വേണ്ടി പ്രവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.