അധിക്ഷേപിക്കുന്നവരോട് ‘പോ മോനേ ബാല – രാമാ’ എന്ന് ഉപദേശിക്കണം -കെ.ആർ.മീര
text_fieldsപെരിയ ഇരട്ടക്കൊല കേസിൽ സാംസ്കാരിക നായകരും സാഹിത്യകാരൻമാരും പ്രതികരിക്കുന്നില്ലെന്ന വിമർശനവും വാഴപ്പിണ് ടി കാണിച്ചുള്ള പ്രതിഷേധവും കനക്കുന്നതിനിടെ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ. മീര രംഗത്ത്. എഴുത്ത് മുടങ്ങാത ിരിക്കാൻ ഒരു ദിവസം ജോലി രാജി വെക്കേണ്ടി വന്നാൽ ഒരു പാർട്ടിയും സഹായത്തിനെത്തില്ലെന്നും എല്ലാ കാലത്തും വായനക് കാർ മാത്രമേ എഴുത്തുകാർക്കൊപ്പം നിലകൊള്ളുകയുള്ളൂ എന്നും മീര വ്യക്തമാക്കി.
എന്തു പറയണമെന്നു നിശ്ചയിക് കാന്‍ വാഴത്തടയുമായും ഭീഷണിപ്പെടുത്താൻ മതചിഹ്നങ്ങളുമായും ചിലരെത്തുകയാണ്. സാഹിത്യ നായികമാർക്കു മുമ്പിൽ രണ് ട് വഴികളാണുള്ളത്. ഒന്നുകിൽ മിണ്ടാതിരുന്ന് ഇവരുടെ നല്ല കുട്ടിയാകുക. അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക. അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല – രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കണമെന്നും മീര പറയുന്നു. ഫേസ്ബുക്കിലൂടെയാണ് മീര നിലപാട് വ്യക്തമാക്കിയത്. കെ.ആർ. മീരയുടെ പോസ്റ്റിന് വി.ടി. ബൽറാം എം.എൽ.എ ‘പോ മോളേ മീരേ’ എന്ന് പരാമർശിച്ചുകൊണ്ട് കമൻറ് ചെയ്തിരുന്നു. എന്നാൽ ഇത് അതിരു കടന്നതായും വിമർശനമുയർന്നു.
കെ.ആർ. മീരയുടെ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം;
പ്രിയപ്പെട്ട ഭാവി– സാഹിത്യ നായികമാരേ, എഴുത്തു മുടങ്ങാതിരിക്കാന്‍ പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാല്‍, നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍, ഓര്‍മ്മ വയ്ക്കുക– ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല. ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല. സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല. കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല. നായന്‍മാര്‍ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല. അന്നു നിങ്ങളോടൊപ്പം വായനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.
ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവര്‍. ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍. നിങ്ങള്‍ക്കു ശക്തി പകരുന്നവര്‍. വീണു പോകാതെ താങ്ങി നിര്‍ത്തുന്നവര്‍. ഒരു നാള്‍, നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട് എന്നു വ്യക്തമായിക്കഴിഞ്ഞാല്‍, –അവര്‍ വരും. നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍. എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍. ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍.
കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍. പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍. അതുകൊണ്ട്, പ്രിയ ഭാവി –സാഹിത്യ നായികമാരേ, നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്. ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക. അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക. അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല – രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.