കുരീപ്പുഴയെ വെറുതെ വിടില്ല; നിയമ നടപടിക്കൊരുങ്ങി ബി.ജെ.പി
text_fieldsകൊച്ചി: കവി കുരീപ്പുഴ ശ്രീകുമാർ മതവിദ്വേഷം സൃഷ്ടിക്കുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വടയമ്പാടിയിലെ ദലളിത് സമരത്തെ അടിച്ചമർത്തുന്നതിനെതിരെയാണ് താൻ പ്രസംഗിച്ചതെന്നും കയ്യില്‍ കെട്ടും നെറ്റിയില്‍ പൊട്ടുമിട്ട് ദളിത് സമരം അടിച്ചമർത്താനെത്തിയവർക്ക് ക്ഷേത്രമൈതാനം വിട്ടുകൊടുക്കരുതെന്നാണ് പ്രസംഗിച്ചതെന്നും കുരീപ്പുഴ വിശദീകരിച്ചിരുന്നു. ഇതിനിടയിലാണ് കുരീപ്പുഴക്കെതിരെ കേസെടുക്കണമെന്ന പരാതിയിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കൊല്ലം കടയ്ക്കലില്‍ കൈരളീ ഗ്രന്ഥശാലാ വാര്‍ഷികത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ മതവിദ്വേഷം പ്രസംഗിച്ചുവെന്നാണ് ബി.ജെ.പി പരാതി നല്‍കിയത്. എന്നാല്‍ കരീപ്പുഴക്കെതിരെ തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കുരീപ്പുഴയെ കൈയ്യേറ്റം ചെയ്തതിന് 15 ആർ.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഇതില്‍ ആറ് ബി.ജെ.പി-ആർ.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.