‘മീശ’ കത്തിക്കുന്നവർ ‘തുണ്ടു’കൾ മാത്രം കാണുന്നവർ –കുരീപ്പുഴ ശ്രീകുമാർ
text_fieldsകുണ്ടറ: സാഹിത്യത്തെ സാഹിത്യമായും സാങ്കൽപിക കഥാപാത്രങ്ങളെ അങ്ങനെയും കാണാൻ കഴിയാത്തവരും കഥാഭാഗത്തിെൻറ ചെറുഭാഗം മാത്രം വായിച്ച് കൃതി കത്തിക്കാനും നിരോധിക്കാനും നടക്കുന്നവർ കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാതെ തുണ്ടുകൾ മാത്രം കണ്ട് ശീലിച്ചവരാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. കുണ്ടറ മുക്കടയിൽ ‘നാടക്’ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അംഗത്വ വിതരണോദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാടകക്കാർ മണ്ണിൽ ചവിട്ടിനിൽക്കുന്ന മനുഷ്യരാണ്. അവർക്ക് സാധാരണക്കാരെൻറ വിചാരങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാതിരിക്കാനാവില്ല. എന്നാൽ, സിനിമാനടന്മാർ ‘താരങ്ങ’ളാകുമ്പോൾ അവർക്ക് സാധാരണക്കാരെൻറ അവസ്ഥകളോട് ഒരു പ്രതിബദ്ധതയുമില്ല. അതിനാൽ തന്നെ അവർ സാമൂഹികവിഷയങ്ങളിൽ മൗനികളുമാണെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
കേരളത്തിന് ഒരു സാംസ്കാരിക നയം ഉണ്ടാകണമെന്നും നാടകത്തിനായി പ്രത്യേക അക്കാദമി ഉണ്ടാകണമെന്നും യോഗം ഉദ്ഘാടനം ചെയ്ത നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.