തനിക്കെതിരെ നടന്നത് ആസൂത്രിത അക്രമം –കുരീപ്പുഴ ശ്രീകുമാർ
text_fieldsകൊല്ലം: തനിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമായിരുെന്നന്ന് കവി കുരീപ്പുഴ ശ്രീകുമാർ. കടയ്ക്കലിൽ ഗ്രന്ഥശാലയുടെ വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങവേ ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ ആക്രമണത്തെക്കുറിച്ച് ‘മാധ്യമ’ത്തോട് വിവരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച വൈകീട്ട് 7.30നാണ് കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനായി കോട്ടുക്കലിലെ പൊതുമൈതാനത്ത് ഒരുക്കിയ വേദിയിൽ താൻ എത്തിയത്.
8.30നാണ് താൻ സംസാരിച്ചുതുടങ്ങിയത്. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ ആരാധനാലയങ്ങളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ കെട്ടിയടച്ച് സ്വന്തമാക്കിയത് ഉദാഹരണം സഹിതം പറഞ്ഞു. ഇതിനിടയിൽ വടയമ്പാടി വിഷയവും പരാമർശിച്ചു. അശാന്തെൻറ മൃതദേഹം എറണാകുളം ദർബാർഹാളിൽ പൊതുദർശനത്തിന് വെക്കാൻ സമ്മതിക്കാതിരിക്കുന്നതിൽ വലതുപക്ഷ സംസ്കാരമുള്ളവർ വിജയിച്ചതാണ് വടയമ്പാടിയിൽ പ്രശ്നം ഉണ്ടാക്കാൻ ആർ.എസ്.എസിന് കരുത്തായതെന്നും പറഞ്ഞു. ഗ്രന്ഥശാലയുടെ വാർഷികാഘോഷം നടക്കുന്ന പൊതുമൈതാനം വരും തലമുറക്ക് വേണ്ടി സംരക്ഷിക്കണമെന്നും വടയമ്പാടിയിലെയും മറ്റുംപോലെ അന്യാധീനപ്പെട്ടുപോകരുതെന്ന് പറഞ്ഞാണ് ഒമ്പേതാടുകൂടി പ്രസംഗം അവസാനിപ്പിച്ചത്. 9.30 ഒാടെ മൈതാനത്തിെൻറ പ്രവേശന കവാടത്തിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് കയറി.
ഇൗ സമയം കാറിനകത്തേക്ക് തലയിട്ട രണ്ടുപേരെ പരിചയക്കാരാണെന്ന് വിചാരിച്ച് ചിരിച്ചു കാണിച്ചു. എന്നാൽ, ഇവർ തന്നെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തുകയായിരുന്നു. ഇനി ഇൗ വാർഡിൽ കണ്ടുപോരുതെന്നും കൊല്ലും വെട്ടും എെന്നാെക്ക പറഞ്ഞു. പത്തോളം ആളുകൾ ഇതേരീതിയിൽ തെറിയേഭിഷേകം നടത്തി. ഇൗ സമയം ഗ്രന്ഥശാല ഭാരവാഹികൾ ഇടപെട്ടില്ലായിരുന്നെങ്കിൽ അവർ മർദിക്കുമായിരുന്നു. കാറിെൻറ ബോണറ്റിലും ഡിക്കിയിലും ഇടിച്ചായിരുന്നു തുടന്നുള്ള തെറിയഭിഷേകം. അവർ താൻ വേദിയിൽനിന്ന് ഇറങ്ങി വരുന്നത് കാത്തുനിൽക്കുകയായിരുന്നു. ആർ.എസ്.എസ് ആണ് പിന്നിലെന്ന് പിന്നീടാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.