വയലാർ പുരസ്‌കാരം കെ. വി. മോഹൻകുമാറിന്
text_fieldsതിരുവനന്തപുരം: ഇൗ വർഷത്തെ വയലാര്‍ രാമവർമ സാഹിത്യ പുരസ്‌കാരം കെ.വി മോഹൻകുമാറിന്. 'ഉഷ്ണരാശി കരപ്പുറത്തിെൻറ ഇതിഹാസം' എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം . വയലാർ രാമവർമയുടെ ചരമ ദിനമായ ഒക്ടോബർ 27ന് വൈകീട്ട് തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
ഡോ. എം.എസ് ഗീത, ഡോ. ബെറ്റി മോൾ മാത്യു, ഡോ. എം.ആർ തമ്പാൻ എന്നിവർ അടങ്ങുന്ന ജഡ്ജിങ്ങ് കമ്മിറ്റിയാണ് പുരസ്കാര കൃതി തെരഞ്ഞെടുത്തത്.
ആലപ്പുഴ ജില്ലയിലെ ചേർത്തലക്കാരായ കെ.വേലായുധൻപിളളയുടെയും ലക്ഷ്‌മിക്കുട്ടി അമ്മയുടെയും മകനാണ് കെ.വി. മോഹൻകുമാർ. കേരളാകൗമുദിയിലും മലയാള മനോരമയിലും പത്രപ്രവർത്തകനായിരുന്നു. പിന്നീട് ഡെപ്യൂട്ടി കലക്‌ടറായി സംസ്‌ഥാന സിവിൽ (എക്‌സിക്യൂട്ടീവ്) സർവീസിൽ ചേർന്നു. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായി പ്രവർത്തിച്ചിരുന്നു. നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറായി പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.